top of page

ഒല ഇലക്ട്രിക് അവകാശ ഓഹരി വരുന്നു

Oct 7
1 min read

ഒല ഇലക്ട്രിക് അവകാശ ഓഹരി വഴി ധനസമാഹരണത്തിന് പദ്ധതിയിടുന്നു. ആയിരം കോടിവരെ സമാഹരിക്കാനുള്ള അനുമതി കമ്പനിക്ക് സ്റ്റോക് എക്സ്ചേഞ്ചുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.


ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിൻ്റെ വിശദാംശങ്ങൾ ഓരോന്നായി ചർച്ചയ്ക്ക് വന്നതായി അറിയുന്നു. കഴിഞ്ഞ സപ്തംബർ 28ന് ബോർഡ് യോഗം ചേർന്നിരുന്നു. റൈറ്റ്സ് ഇഷ്യു ഇറക്കാൻ ആ യോഗത്തിൽ തീരുമാനം എടുത്തിരുന്നു റൈറ്റ്സ് ഇഷ്യുവിൻ്റ മുഖവില 10 രൂപയായിരിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. മറ്റ് കാര്യങ്ങളിൽ ചർച്ച നടക്കുന്നു.


മുഖ്യ പ്രൊമോട്ടർ ഭവിഷ് അഗർവാൾ റൈറ്റ്സ് ഇഷ്യുവിൽ പങ്കെടുക്കുന്നുണ്ട്. തൻ്റെ ഓഹരികളിൽ 4.32% പണയപ്പെടുത്തി ഭവിഷ് ഇതിനായി പണം സ്വരൂപിച്ചു കഴിഞ്ഞു. ജൂണിലെ QIP യ്ക്ക് ശേഷം ഒക്ടോബറിൽ റൈറ്റ്സ്. ധനസമാഹരണത്തിലൂടെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താൻ ഒല മാനേജ്മെൻ്റ് സർവ്വ തന്ത്രവും പയറ്റുന്നു. 780 കോടിയാണ് ജൂണിൽ QIP വഴി സമാഹരിച്ചത്.


bottom of page