top of page

IDBl Bankലും ഫെയർഫാക്സ്, CSB ബാങ്ക് ലയനം ആസന്നം

Oct 14
1 min read

ഐഡിബിഐ ബാങ്കിൻ്റെ നിയന്ത്രണം ഇനി കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ് സിന്. കേന്ദ്ര മന്ത്രിസഭാ യോഗം ഓഹരി കൈമാറ്റത്തിന് അനുമതി നൽകി.


നിലവിൽ സിഎസ്ബി ബാങ്കിൻ്റ നിയന്ത്രണവും ഫെയർഫാക്സിനാണ്. പുതിയ തീരുമാനത്തോടെ സിഎസ്ബി ബാങ്ക് ഒന്നുകിൽ ഐഡിബിഐ ബാങ്കിൽ ലയിപ്പിക്കണം. അല്ലെങ്കിൽ ഫെയർഫാക്സിന് ഒരെണ്ണം കയ്യൊഴിയേണ്ടി വരും. റിസർവ് ബാങ്ക് ചട്ടം പാലിക്കാൻ ഇരു ബാങ്കുകളുടെയും ലയനത്തിനാണ് സാദ്ധ്യത കാണുന്നത്.


ഓഹരി ഒന്നിന് 81 രൂപ നിരക്കിൽ ഐഡിബിഐ ബാങ്കിൻ്റ 60.72% ഓഹരികൾ ഫെയർഫാക്സ് വാങ്ങും. കേന്ദ്ര സർക്കാരും എൽഐസിയും സംയുക്തമായി 34% ഓഹരി നിലനിർത്തും . 52,878 കോടി രൂപയ്ക്കാണ് ഓഹരി കൈമാറ്റം. രാജ്യത്തെ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റമാണിത്.


കേന്ദ്ര ഓഹരി പങ്കാളിത്തത്തിൽ 30.48% വും എൽഐസി വിഹിതത്തിൽ 30. 24% വും ഓഹരികൾ ഫെയർ ഫാക്സിന് കൈമാറും. പുതിയ കമ്പനിയിൽ സർക്കാർ 15% ഓഹരി നിലനിർത്തും. എൽഐസി 19% വും.


ഐഡിബിഐ ഓഹരി ഇന്ന് 8.33% വർധനയോടെ 89.85 രൂപയിലാണ് ക്ളോസ് ചെയ്തത്. 93.60 രൂപ വരെ ഒരു വേള വില വന്നു.സിഎസ്ബി ബാങ്ക് ഓഹരി 5.49 % ഉയർന്നു.


bottom of page