top of page

ക്രൂഡ് വില്ലനായി, ഓഹരി താഴോട്ട്

Sep 28
1 min read

ക്രൂഡിൽ കണ്ണും നട്ടാണ് സ്റ്റോക് മാർക്കറ്റ് നീങ്ങുന്നത്. കഴിഞ്ഞ ആഴ്ച കണ്ട വിൽപ്പന ഇന്നും തുടർന്നു. കഴിഞ്ഞ 6 മാസത്തെ ഏറ്റവും കുറഞ്ഞ തലത്തിലേക്ക് മാർക്കറ്റ് അടുക്കുന്നു.


നിഫ്റ്റി 22,850 നു താഴെ എത്തി. ബ്രൻറ് ക്രൂഡിന് ഫ്യൂച്ചേഴ്സിൽ ബാരലിന് 108 ഡോളറായത് ഇടപാടുകാരെ വല്ലാതെ വിഷമിപ്പിക്കുന്നു. ഇനിയും പ്രധാന റൂട്ടിൽ ക്രൂഡ് നീക്കത്തിന് തടസ്സം നേരിട്ടാൽ പ്രതിസന്ധി കനക്കും എന്ന വിലയിരുത്തൽ ശക്തമായിരിക്കുന്നു.


ക്രൂഡ് ഇറക്കുമതിയിൽ ലോകത്തെ മൂന്നാമനാണ് ഇന്ത്യ. ക്രൂഡ് വില കൂടിയാൽ ആനുപാതികമായി പണപ്പെരുപ്പം കൂടാം. ആ നിഗമനത്തിൽ ഓഹരിയിൽ വിൽപ്പന സമ്മർദം. കഴിഞ്ഞ ഒരാഴ്ചയായി ഇൻഡക്സുകൾ 6% നടുത്ത് കുറഞ്ഞത് മുഖ്യമായി ഇക്കാരണം ഒന്നു കൊണ്ടു മാത്രം.


bottom of page