top of page

NSE ലിസ്റ്റിങ് നാളെ

Sep 23
1 min read

NSE ഓഹരി നാളെ ലിസ്റ്റ് ചെയ്യും. ബിഎസ്ഇയിലും മെട്രോപൊളിറ്റൻ സ്റ്റോക് എക്സ്ചേഞ്ചിലും NSE ഓഹരിയിൽ നാളെ ട്രേഡിങ് തുടങ്ങും. ഡറിവേറ്റ്യൂവ് ട്രേഡിങ്ങിൽ ലോക മുമ്പനായ എൻ എസ്ഇയുടെ ഓഹരിയിൽ അങ്ങനെ നാളെ മുതൽ നിക്ഷേപകർക്ക് പ്രതിദിന ക്രയവിക്രയം തുടങ്ങാം.


ഗ്രേ മാർക്കറ്റിൽ  പ്രീമിയമത്ര കാണാത്ത സ്ഥിതിക്ക് വലിയ ആവേശം തുടക്കത്തിൽ ഉണ്ടാവാനിടയില്ല. 1,785 എന്ന ഇഷ്യം വില തെല്ലു കൂടുതലാണെന്ന വാദത്തിന് പ്രചാരമേറിയിട്ടുണ്ട്. ഗ്രേ മാർക്കറ്റ് പ്രീമിയം വെച്ച് വലിയ കുതിപ്പൊന്നും അനലിസ്റ്റുകൾ പ്രവചിക്കുന്നില്ല.


22,569 കോടിയുടെ ഐപിഒയ്‌ക്ക് 5.71 മടങ്ങ് അപേക്ഷകളാണ് കിട്ടിയത്. 8.86 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് വെച്ചത്. 50.58 കോടി ഓഹരികൾക്ക് അപേക്ഷ കിട്ടി.


ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കായി നീക്കിവെച്ച വിഭാഗത്തിൽ 12.68 മടങ്ങ് അപേക്ഷകരുണ്ടായി. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ വിഭാഗത്തിൽ 6.55 മടങ്ങും. ചെറുകിടക്കാർ 1.39 മടങ്ങേ ഉണ്ടായുളളു.


bottom of page