മുന്നേറ്റം, നിഫ്റ്റി 23,400ന് മുകളിൽ

ആഗോള തലത്തിൽ കണ്ട പച്ചപ്പ് ഇവിടേക്കും പ്രസരിച്ചു. സെൻസെക്സിൽ 564 പോയൻ്റും നിഫ്റ്റിയിൽ 68 പോയൻ്റും കയറ്റം. വിദേശ ഫണ്ടുകൾ കളത്തിലിറങ്ങി കളിച്ചു. തദ്ദേശ ഫണ്ടുകളും ഒപ്പം കൂടി.
കഴിഞ്ഞ ഒരാഴ്ചയായി വിദേശ ഫണ്ടുകൾ ഇവിടെ വിറ്റതിനേക്കാൾ കൂടുതൽ വാങ്ങുന്നു. ക്രൂഡ് വില കുറഞ്ഞത് അവർക്ക് ഇന്ധനമായിട്ടുണ്ടാവണം. തദ്ദേശ ഫണ്ടുകൾ വാല്യം ബയിങ് സ്ട്രാറ്റജിയിൽ ഊന്നുന്നുവെന്ന് വേണം കരുതാൻ.
എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസി ഐ ബാങ്കും ഇന്ന് മുന്നേറി. വെൽസ്പൺ കോർപ്പറേഷൻ മുന്നേറിയത് 5%. മോർഗൻ സ്റ്റാൻലി റേറ്റിങ് കൂട്ടിയതോടെ ഇന്ത്യൻ ഹോട്ടൽ സിലും മുന്നേറ്റം കണ്ടു.
കേരളത്തിൽ നിന്നും ഒടുവിൽ ലിസ്റ്റ് ചെയ്‌ത വിഗാലാൻ്റ് ഡവലപ്പേഴ്‌സ് ഓഹരി ഇന്ന് ഇഷ്യു വിലയിലും താഴെ പോയ സന്ദർഭമുണ്ടായി. പിന്നീട് അൽപ്പം മെച്ചപ്പെട്ടെങ്കിലും മൂന്നു ശതമാനം നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.



