top of page

NSE ഓഹരി 1,878 വരെ ഉയർന്നു

Sep 24
1 min read

NSEയ്ക്ക് പ്രതീക്ഷിച്ച പോലെ തണുപ്പൻ ലിസ്റ്റിങ്. 1,800 രൂപയിലാണ് ബിഎസ്ഇയിൽ ഓഹരി വ്യാപാരം തുടങ്ങിയത്. എന്നാൽ, 1878 രൂപ വരെ ഒരു വേള ഉയർന്നു കണ്ടു. ഇഷ്യു വിലയായ 1,785 രൂപയിൽ നിന്ന് 5.21% വർധന.


ഒടുവിൽ എൻഎസ്ഇ ഓഹരി ക്ളോസ് ചെയ്തത് 1,818 രൂപയിലാണ്. 5,15,55,409 ഓഹരികൾ ഇന്നത്തെ കച്ചവടത്തിൽ കൈമറിഞ്ഞു.


ബ്രോക്കറേജുകൾ നല്ലതു പറഞ്ഞു തുടങ്ങി. ചിലർ 1,965 രൂപ വരെ ലക്ഷ്യ വില പറയുന്നു. പിഎൽ കാപ്പിറ്റൽ accumulate പറയുന്നു. അവർ പറയുന്ന പ്രതീക്ഷിത വില 1,950 രൂപ. മക്വേറിയാവട്ടെ 1,965 രൂപ പ്രതീക്ഷിക്കുന്നു.



bottom of page