അനൂപ് ബഗ്ചി HDFC ബാങ്ക് സിഇഒ
Oct 1
1 min read

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ എച്ച്ഡിഎഫ്സി ബാങ്കിന് പുതിയ സിഇഒയായി. ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷൂറൻസിൻ്റ മാനേജിങ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചിയാണ് പുതിയ എച്ച്ഡി എഫ്സി ബാങ്ക് സിഇഒ.
നിലവിലെ സിഇഒ ശശിധർ ജഗദീശൻ്റെ കാലാവധി ഒക്ടോബർ 26 ന് തീരും. അന്നു തന്നെ ബഗ്ചി ചുമതലയേൽക്കും. ബഗ്ചിക്കു പുറമെ എച്ച്ഡിഎഫ്സി ബാങ്ക് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസത് ബറൂച്ചയെയും സിഇഒ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ബഗ്ചിയെയാണ് റിസർവ് ബാങ്ക് അംഗീകരിച്ചത്.



