top of page
All Articles
TakingStock


അമേരിക്കയിൽ പലിശ കൂടില്ലെന്ന നിഗമനം, ഓഹരി കയറി
ഓഹരിയിൽ തുടർച്ചയായി മൂന്നു ദിവസം മുന്നേറ്റം. നിഫ്റ്റി 24,250നു മുകളിൽ. സെൻസെക്സ് 77,763.91ൽ. ഉടനടി ഒരു പലിശ വർധന അമേരിക്കയിൽ ഉണ്ടാവില്ലെന്ന വിലയിരുത്തലാണ് ഈ മുന്നേറ്റത്തിന് ആധാരം. നല്ല രീതിയിൽ തുടങ്ങിയ വ്യാപാരം ഉടനീളം ആ മുന്നേറ്റം നിലനിർത്തി. ഒടുവിൽ പ്രോഫിറ്റ് ബുക്കിങ്ങോടെ അൽപ്പം കുറഞ്ഞെങ്കിലും മുന്നേറ്റം നിലനിർത്താനായി. വരുമാനം മുഖ്യമായും അമേരിക്കയിൽ നിന്നു വരുന്ന ഐടി കമ്പനികൾ ഒന്നര ശതമാനത്തോളം കൂടി. ഫാർമ 3.1% കൂടി . സ്മാൾ കാപ്പ് ഇൻഡക്സ് അൽപ്പം കൂടിയപ്പോൾ മിഡ് കാപ്പ് നേരിയ
Jul 31 min read


ഐടി തുണച്ചു, നിഫ്റ്റി 24,000നു മുകളിൽ
ഐടിയുടെ ചിറകിലേറി സ്റ്റോക് മാർക്കറ്റിൽ മുന്നേറ്റം. മുൻ ദിവസത്തെ നഷ്ടം നികത്തി സെൻസെക്സും നിഫ്റ്റിയും മുന്നേറി. ക്രൂഡ് വില കുറഞ്ഞതും വിദേശ ഫണ്ടുകൾ പണമിറക്കിയതും ഊർജ്ജമായി. സെൻസെക്സ് 790.54 പോയൻറ് വർധനയോടെ 76,991.22 ൽ എത്തി. നിഫ്റ്റി 197.55 പോയൻ്റ് വർധനയോടെ 24,021.65ൽ എത്തി. ഐടിക്കൊപ്പം പ്രൈവറ്റ് ബാങ്കുകളും മുന്നേറി. ഓട്ടോ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ മാത്രം പിന്നോട്ടടിച്ചു. ഐടി ഇൻഡക്സ് ഒരു ശതമാനം കൂടി.ടെക് മഹീന്ദ്ര 2.6% വില വർധന രേഖപ്പെടുത്തി. ഇൻഫോസിസ് 1.3% വും ടിസിഎസ്
Jun 241 min read


കരടു രേഖ സമർപ്പിച്ചു, NSE ഐപിഒ വരുന്നു
എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് മെഗാ ഐപിഒ സാർത്ഥകമാവാൻ പോകുന്നു. ഐപിഒ കരടുരേഖ എൻഎസ്ഇ, സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് മുമ്പാകെ സമർപ്പിച്ചു. ഓഫർ ഫോർ സെയിൽ വഴി ആറു ശതമാനത്തോളം ഓഹരികൾ വിൽക്കാനാണ് NSE പദ്ധതിയിടുന്നത്. എൻഎസ്ഇയിൽ ഏറ്റവും കൂടുതൽ ഓഹരികളുള്ള എൽഐസി ഓഹരി വിൽക്കുന്നില്ല. ആകെ 14.89 കോടി ഓഹരികളാവും വിൽക്കുക. മുപ്പതിനായിരം കോടി സമാഹരണ ലക്ഷ്യം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ജനറൽ ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ്
Jun 181 min read


സർവ്വത്ര മുന്നേറ്റം, റാലി തുടരുന്നു
യുദ്ധ ഭീതി അകന്നതോടെ സ്റ്റാക് മാർക്കറ്റിൽ പഴയ ആരവം. സെൻസെക്സിൽ ആദ്യന്തം മുന്നേറ്റം. നിഫ്റ്റിയും അതേ മട്ടിൽ. ക്ളോസിങ്ങിൽ സെൻസെക്സ് 736 പോയൻ്റും നിഫ്റ്റി 231 പോയൻ്റും മുന്നേറി. ക്രൂഡ് വില 4.55% കുറഞ്ഞത് ഇടപാടുകാർക്ക് ആവേശം പകർന്നു.എല്ലാ സെക്ടറൽ ഇൻഡക്സുകളും സ്മാൾ കാപ്പും മിഡ് കാപ്പും മുന്നേറി.എച്ച്ഡിഎഫ്സി ബാങ്ക് രണ്ടു ശതമാനം കയറി. എൽ ആൻറ് ടിയുടെ നേട്ടം മൂന്നു ശതമാനത്തിലേറെ. ചാർട്ട് വെച്ച് ഫലം പറയുന്ന സാങ്കേതിക വിദഗ്ദ്ധർ വരും ദിവസങ്ങളിലും വലിയ വ്യതിയാന സാദ്ധ്യതയാണ് പറയുന്നത്.നിഫ്
Jun 151 min read


യു എസ് - ഇറാൻ ഡീൽ? ഓഹരിയിൽ കുതിപ്പ്
ഇറാൻ - അമേരിക്ക സംഘർഷം അയയുന്നുവെന്ന റിപ്പോർട്ടുകൾ ഓഹരിക്ക് ജീവൻ പകർന്നു. ആഴ്ച അവസാനമായിട്ടു കൂടി ഇൻഡക്സുകൾ 2 % കൂടി. സെൻസെക്സ് 1,700 പോയൻ്റ് കൂടി. നിഫ്റ്റി 23,600 ന് മുകളിൽ. എല്ലാ സെക്റ്ററൽ ഇൻഡക്സുകളും മുന്നേറി. ക്രൂഡ് വില കുറഞ്ഞു. സ്വർണ്ണം കൂടി. രൂപ നില മെച്ചപ്പെടുത്തി. വ്യതിയാന സൂചികയായ ഇന്ത്യ വിക്സ് കുറഞ്ഞു. കാര്യങ്ങൾ കേട്ടതെല്ലാം പോസിറ്റീവ്. നിഫ്റ്റി മിഡ് കാപ്പും നിഫ്റ്റി സ്മാൾ കാപ്പും മുന്നേറി. ഓയിൽ മാർക്കറ്റിങ് കമ്പനികൾക്കെല്ലാം നല്ല ദിവസമായിരുന്നു. ക്രൂഡ് വില കുറഞ്ഞതോ
Jun 121 min read


ഓഹരി താഴോട്ട്, ഐടിയിൽ ആന്ത്രോപിക് ഭയം
ഓഹരി താഴോട്ട് തന്നെ. പശ്ചിമേഷ്യൻ പ്രതിസന്ധി അയയുന്ന മട്ടില്ല. ഇതാണ് ഓഹരി നിക്ഷേപകരെ അലട്ടുന്ന പ്രധാന പ്രശ്നം. ഇൻഡക്സുകൾ ആടിയുലഞ്ഞ് ഒടുവിൽ നഷ്ടം കാണിക്കുന്നു. സെൻസെക്സ് 150 പോയൻ്റ് വീണപ്പോൾ നിഫ്റ്റി 50 പോയൻറ് കുറഞ്ഞു. കഴിഞ്ഞ നാലു ദിവസങ്ങളായി നാസ്ഡാക് വീണത് ആറു ശതമാനം. യുഎസിൽ പണപ്പെരുപ്പം വല്ലാതെ കൂടുന്നു. ഒപ്പം ക്രൂഡ് വില വർധന എന്ന തുടർക്കഥ. വിദേശ ഫണ്ടുകളോ തുടർച്ചയായി വിൽപ്പന പക്ഷത്ത് . ഐടിയിൽ ആന്ത്രോപിക് പ്രഹരം. അവരുടെ അടുത്തിറങ്ങിയ ക്ളൗഡ് ഫാബിൾ അഞ്ച് പരമ്പരാഗത ഐടി ബിസിനസ് മോ
Jun 111 min read


സ്പേസ് X ലിസ്റ്റിങ് ജൂൺ 12ന്, ഇവിടിരുന്നും വാങ്ങാം
ഇലോൺ മസ്ക്കിൻ്റ സ്പേസ് X ജൂൺ 12ന് അമേരിക്കയിൽ ലിസ്റ്റ് ചെയ്യുന്നു. ഓഹരി ഒന്നിന് 135 ഡോളറാണ് ഇഷ്യു വില. ഇഷ്യു വില നോക്കിയിട്ട് കാര്യമില്ല. നമുക്ക് ഇന്ത്യയിൽ ഇരുന്നു കൊണ്ട് അമേരിക്കയിലെ ഐപിഒയ്ക്ക് അപേക്ഷിക്കാനാവില്ല. എന്നാൽ ,ലിസ്റ്റ് ചെയ്ത ഓഹരി ഇവിടുരുന്ന് നമുക്കും വാങ്ങിക്കാം. ഡി മാറ്റ് അക്കൗണ്ടുള്ളവർ ഇതിനായി എൻഎസ്ഇ INX ൽ അക്കൗണ്ട് തുറന്നാൽ ജൂൺ 12 മുതൽ സ്പേസ് X ഓഹരി വാങ്ങാം. വാങ്ങി സൂക്ഷിക്കാം. ഒരു ഓഹരി പോലും വാങ്ങാം. ഡേ ട്രേഡിങ് നടത്താനാവില്ലെന്ന് മാത്രം. ഗ്രേ മാർക്കറ്റിലെ ട്
Jun 101 min read


യുദ്ധ ഭീഷണി അകലുന്നില്ല, ഓഹരി താഴോട്ട്
പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിച്ചതോടെ ക്രൂഡ് വില കൂടുന്നതിൻ്റ സൂചനകൾ കണ്ടതോടെ സ്റ്റോക് മാർക്കറ്റിൽ കടുത്ത വിൽപ്പന സമ്മർദം. ആഗോള തലത്തിൽ കണ്ട ദുർബല ട്രെൻറ് ഇവിടേക്കും പടർന്നു. സെൻസെക്സ് 719 പോയൻറും നിഫ്റ്റി 243 പോയൻ്റും താഴ്ന്ന് ക്ളോസ് ചെയ്തു. ഫാർമ ഇൻഡക്സ് ഒഴികെ എല്ലാ സെക്ടറൽ ഇൻഡക്സുകളും താഴ്ന്നു. രൂപ - ഡോളർ നിരക്ക് ദുർബലമായി 95.35 ൽ എത്തി. വിദേശ ഫണ്ടുകൾ വിൽപ്പന തുടരുന്നു. ജൂൺ മാസം പിറന്ന് ആദ്യ ആഴ്ചയിൽ തന്നെ വിദേശ ഫണ്ടുകൾ 43,000 കോടിയുടെ വിൽപ്പന ഇന്ത്യയിൽ നടത്തിയെന്നാണ് കണക്ക്. വ
Jun 81 min read


Value Buying തുണച്ചു
തുടക്കത്തിലെ വീഴ്ചയുടെ നഷ്ടം ഉച്ചയോടെ തിരിച്ചു പിടിച്ചു. സ്റ്റോക് മാർക്കറ്റിൻ്റെ ഇന്നത്തെ ബാക്കി പത്രം അതാണ്. വില കുറഞ്ഞ പല കമ്പനികളും നിക്ഷേപ യോഗ്യമായി ജനത്തിന് തോന്നിയപ്പോൾ അവർ വാങ്ങി. Value buying. അതു തന്നെ. സെൻസെക്സ് 1,350 പോയൻ്റിലേറെ രാവിലെ താഴ്ന്നു. നിഫ്റ്റി 330 പോയൻ്റിലേറെ താഴോട്ട് പോയി. ഒടുവിൽ സെൻസെക്സിൻ്റ നഷ്ടം 303 പോയൻ്റായി ചുരുങ്ങി. നിഫ്റ്റി 78 പോയൻ്റും. ബാങ്ക് നിഫ്റ്റി ഉച്ചയോടെ വീണ്ടെടുത്തത് 500 പോയൻ്റ്. വ്യതിയാന സൂചിക INDIA VIX മെച്ചപ്പെട്ടതോടെ എല്ലാവർക്കും കമ്പ
Jun 31 min read


5 ഐപിഒകൾ ഈ ആഴ്ച
ഈ ആഴ്ച അഞ്ച് കമ്പനികൾ പബ്ളിക് ഇഷ്യുവുമായി മാർക്കറ്റിൽ എത്തുന്നു. ഇവർ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 900 കോടിയിലേറെ. ജിഎംആർ ഗ്രീൻ ടെക്നോളജീസ്, ഹെക്സഗൺ ന്യുട്രീഷൻ, മെറിട്രോണിക്സ്, വാഹ് കെമിക്കൽസ്, ജെൻക്സായി അനലിറ്റിക്സ് എന്നിവയാണ് ഓഹരി വിൽപ്പന നടത്തുന്നത്. ഒടുവിൽ പറഞ്ഞ മൂന്നും എസ്എംഇ വിഭാഗത്തിലാണ് എത്തുന്നത്. ജിഎംആർ ഗ്രീൻ ടെക്നോളജീസ് ഇഷ്യു ജൂൺ 3ന് തുടങ്ങി 5 ന് അവസാനിക്കും.192 രൂപയാണ് ഇഷ്യു വില. ഹെക്സാഗൺ ന്യൂട്രിഷൻ ഓഹരി വിൽപ്പന ജൂൺ 5ന് തുടങ്ങി 9ന് അവസാനിക്കും.45 രൂപയാണ് ഇഷ്യു വില.
Jun 11 min read


NSE യിൽ F&O ക്ളോസിങ് ദീർഘിപ്പിക്കുന്നു
നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെ എഫ് ആൻറ് ഒ ക്ളോസിങ് സമയത്തിൽ മാറ്റം. ഓഗസ്റ്റ് മൂന്നു മുതൽ എൻഎസ്ഇയിലെ ഫ്യൂച്ചേഴ്സ് ആൻ്റ് ഓപ്ഷൻസ് ക്ളോസിങ് 3.40നായിരിക്കും. ക്യാഷ് സെഗ്മെൻ്റ് പതിവുപോലെ 3.30 ന് തന്നെ വ്യാപാരം അവസാനിപ്പിക്കും. പുതിയ ക്ളോസിങ് ഓക്ഷൻ സെഷൻ നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായാണ് എഫ് ആൻ്റ് ഒ ഇടപാടുകൾ പത്തു മിനിറ്റു കൂടി നീട്ടിയത്. ക്ളോസിങ് വേളയിലെ തിരക്കിട്ട വാങ്ങൽ, വിൽക്കൽ ഓർഡറുകൾ യഥാവിധി പരിഗണിച്ച് കുറ്റമറ്റ ക്ളോസിങ് വില നിശ്ചയിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ക്ളോസിങ് ഓക്ഷ
May 301 min read


സ്വിഗ്ഗിക്കും സുമാറ്റോയ്ക്കും പിന്നാലെ സെപ്റ്റോയും ഐപിഒയ്ക്ക്
സുമാറ്റോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെ ക്വിക്ക് കമേഴ്സ് പ്ളാറ്റ്ഫോമായ സെപ്റ്റോയും ഓഹരി വിൽപ്പനക്ക് പദ്ധതിയിടുന്നു. 11,000 കോടിയുടെ ഐപിഒ ജൂലായ് മാസം വരുമെന്നറിയുന്നു. ഓഹരി വിൽപ്പനയ്ക്കുള്ള പ്രാരംഭ നടപടികൾക്ക് സെബി അനുമതിയായി. പ്രോസ്പക്ടസിൻ്റ അന്തിമ കരടു രേഖകൾ സെബി പരിഗണിക്കുന്നതായാണ് വിവരം.ഏതാനും ദിവസങ്ങൾക്കകം തീരുമാനം വന്നേക്കാം. ബംഗലുരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് സെപ്റ്റോ. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളായിരിക്കെ ഇടയ്ക്കു വെച്ച് പoനം നിർത്തിയ ആദി
May 211 min read


നഷ്ടം കുറച്ച് ഒല ഇലക്ട്രിക്
ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റിക്ക് നാലാം പാദത്തിൽ 500 കോടിയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിലെ നഷ്ടം 870 കോടിയായിരുന്നു.മുൻവർഷ നാലാം പാദത്തെ അപേക്ഷിച്ച് നഷ്ടം 42.5% കുറഞ്ഞു. ഈ വർഷം തൊട്ടു മുമ്പുള്ള ഡിസംബർ പാദത്തിലെ നഷ്ടം 487 കോടിയായിരുന്നു.മൂന്നാം പാദത്തിൽ നിന്ന് നാലാം പാദമായപ്പോൾ നഷ്ടം 2.7% കൂടിയെന്നു കാണാം. പ്രവർത്തന വരുമാനം മുൻവർഷം നാലാം പാദത്തെ അപേക്ഷിച്ച് 56.6 % കുറഞ്ഞിട്ടുണ്ട്. മുൻ വർഷം ഈ ഇനത്തിൽ 611 കോടി നേടിയെങ്കി
May 201 min read


5G IMPACT, കമ്പോള മൂല്യത്തിൽ ഭാരതി രണ്ടാമൻ
എച്ച്ഡിഎഫ്സി ബാങ്കിനെ പിന്തള്ളി കമ്പോള മൂല്യത്തിൽ രണ്ടാമനായി ഭാരതി എയർടെൽ. റിലയൻസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ പിന്നിൽ രണ്ടാമനായി ഇനി ഭാരതി എയർടെൽ. ഭാരതിയുടെ ഓഹരി മൂല്യം 11.8 ലക്ഷം കോടി. എച്ച്ഡിഎഫ്സിയുടേത് 11.7 ലക്ഷം കോടി. ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മൂല്യം 18 ലക്ഷം കോടി . കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എയർടെൽ ഓഹരി ഉയർന്നത് 270%. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി കൂടിയതാവട്ടെ 49%. കൊവിഡ് പൂർവ പ്രൗഢി വീണ്ടെടുക്കാൻ ബുദ്ധിമുട്ടുകയാണ് ഇന്ന് എച്ച് ഡിഎഫ് സി ബാങ്ക്. എച്ച്ഡിഎഫ്സ
May 181 min read


വിലയിടിവിന് തടയിട്ട് ഷോർട് കവറിങ്
ഓഹരിയിൽ ഷോർട് കവറിങ്. ഇന്നതാണ് കണ്ടത്.കഴിഞ്ഞ ദിവസങ്ങളിൽ വിറ്റു മാറിയവർ പൊസിഷൻ സ്ക്വയർ ഓഫ് ചെയ്തു. ഇതോടെ സെൻസെക്സ് 790 പോയൻ്റ് കയറി 75,398.72ൽ ക്ളോസ് ചെയ്തു. നിഫ്റ്റി 277 പോയൻ്റ് വർധനയോടെ 23689.60 ൽ എത്തി. നിഫ്റ്റി മിഡ് കാപ്പ് 1.18 % കൂടിയപ്പോൾ സ്മാൾ കാപ്പിൽ ഫ്ളാറ്റ് ക്ളോസിങ്. ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ കമ്പോള മൂല്യം 458 ലക്ഷം കോടിയിൽ നിന്ന് 463 ലക്ഷം കോടിയായി. അദാനി എൻ്റർപ്രൈസസ്, സിപ്ള, ഭാരതി എയർടെൽ എന്നിവ മുന്നേറ്റം കാഴ്ചവെച്ച ഇൻഡക്സ് ഓഹരികളിൽപ്പെടുന്നു. ഇൻഫോസിസ്, ടെക് മഹീ
May 141 min read


Weak outlook, ഐടി ഓഹരികൾ താഴോട്ട്
ഐടി ഓഹരികൾ കടുത്ത വിൽപ്പന സമ്മർദത്തിൽ. 2023 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഐടി ഇൻസക്സ് എത്തി ചേർന്നിരിക്കുന്നു. പരമ്പരാഗത ഐടി സേവനങ്ങൾക്കുള്ള ഡിമാൻ്റ് ലോകത്താകമാനം കുറയുന്നുവെന്ന റിപ്പോർട്ടുകളും കമ്പനികൾക്ക് വരും പാദങ്ങളിൽ വരുമാനം കുറയുമെന്ന പ്രവചനങ്ങളും തിരിച്ചടിക്ക് കാരണമായി. അമേരിക്കയിലെ പലിശ എന്താവുമെന്ന ആശങ്കയും ഐടി കമ്പനികളെ വേട്ടയാടുന്നു. സെക്ടറൽ ഇൻഡക്സുകളിൽ ഏറ്റവും ദുർബലം ഇപ്പോൾ ഐടി ഇൻഡക്സാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലര ശതമാനം കുറഞ്ഞു. പേഴ്സി
May 121 min read


വരുമാന നേട്ടവുമായി എച്ച് യുഎൽ, 22 രൂപ ലാഭവിഹിതം
ഹിന്ദുസ്ഥാൻ യുണീലീവറിന് Q4 ൽ കഴിഞ്ഞ മൂന്നു വർഷത്തെ മികച്ച വരുമാന വളർച്ച. അന്തിമ ലാഭവിഹിതമായി നിക്ഷേപകർക്ക് ഓഹരി ഒന്നിന് 22 രൂപ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ 2026 സാമ്പത്തിക വർഷം എച്ച് യുഎൽ നിക്ഷേപകർക്ക് നൽകിയത് പ്രതി ഓഹരി 41 രൂപ ഡിവിഡൻ്റ് . മാർച്ച് ത്രൈമാസത്തിൽ കമ്പനി നേടിയ വരുമാനം 16,207 കോടി. മുൻ വർഷത്തെ അപേക്ഷിച്ച് 8% വരുമാന വളർച്ച. വിൽപ്പന വർധന 7%. വ്യാപാര വ്യാപ്തിയിലെ വർധനയോ 6%. ഇതെല്ലാം കഴിഞ്ഞ 12 പാദങ്ങളിലെ മികച്ച കണക്കുകളാണ്. നികുതി ശേഷ ലാഭം 3,002 കോടി. 20% വർധന. ന്
Apr 301 min read


മികച്ച ഫലം, ബന്ധൻ ബാങ്ക് ഓഹരിയിൽ കുതിപ്പ്
മൈക്രോ ഫിനാൻസിലും റീട്ടെയിൽ ബാങ്കിങ്ങിലും കേന്ദ്രീകരിക്കുന്ന ബന്ധൻ ബാങ്കിൻ്റെ ഓഹരി വില ഒരു വർഷത്തെ ഉയർന്ന നിലയിൽ. കഴിഞ്ഞ ദിവസം പുറത്തുവിട്ട Q4 ഫലത്തിൻ്റെ മികവിലാണ് ഈ കുതിപ്പ്. 204.44 രൂപയാണ് ഉയർന്ന വിലയായി എൻഎസ്ഇയിൽ രേഖപ്പെടുത്തിയത്. ഓപ്പൺ ചെയതത് 186.01 രൂപയിലാണ്. 134.25 രൂപയാണ് ഈ ഓഹരിയുടെ കഴിഞ്ഞ ഒരു വർഷത്തെ താഴ്ന്ന വില. Q4ൽ ബന്ധൻ ബാങ്കിൻ്റെ ലാഭം 68% വർധിച്ച് 534 കോടിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം Q4ലെ ലാഭം 317.90 കോടിയായിരുന്നു. അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടതുകൊണ്ട് കിട്ടാ
Apr 291 min read


നിർണ്ണായകം, RIL ഫലം നാളെ
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ നാലാം പാദ പ്രവർത്തന ഫലം നാളെ അറിയാം. നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം Q4 ഫലം പുറത്തു വിടും. ലാഭ വിഹിതം എത്രയെന്നും നാളെ അറിയാം. സാഹചര്യങ്ങൾ വെച്ച് ഓയിൽ ടു കെമിക്കൽസ് (O2C) ബിസിനസ് നിരാശപ്പെടുത്താനാണ് സാദ്ധ്യത. റീട്ടെയിലിലും വളർച്ചാ മാന്ദ്യത്തിന് ഇടയുണ്ട്. ടെലികോം ബിസിനസ്സിലെ മികവു കൊണ്ട് എല്ലാ ക്ഷീണവും മാറ്റാൻ കഴിയുമോ? ഈ വിലപ്പെട്ട ചോദ്യത്തിനാണ് ഉത്തരം തേടുന്നത്. മൊത്ത വരുമാനം 9% കൂടി 2,88,746 കോടിയാവുമെന്ന വിലയിരുത്തലുണ്ട്. Q3 യിൽ ഇത് 2,64,905 കോടിയായ
Apr 231 min read


ഓഹരി ആറാഴ്ചയിലെ ഉയർന്ന നിലയിൽ
സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആറാഴ്ചത്തെ ഉയർന്ന നിലയിൽ. ഏഷ്യൻ മാർക്കറ്റുകളിലെ ട്രെൻറ് അതേ പടി. ക്രൂഡ് വില കുറഞ്ഞതിൻ്റെ ആശ്വാസം എല്ലാ ഇടപാടുകാരിലും നിഴലിച്ചു. ക്ളോസിങ്ങിൽ സെൻസെക്സിൽ 753 പോയൻറ് വർധന. നിഫ്റ്റിയിൽ കണ്ടത് 212 പോയൻ്റ് നേട്ടം ഇൻഡക്സുകൾ ഏപ്രിലിൽ ഇതിനകം 10% കൂടി. മാർച്ചിൽ 11.5% കുറഞ്ഞിരുന്നു. പൊതുവെ പോസിറ്റീവ് ട്രെൻ്റാണ് ഇന്ന് ഉടനീളം കണ്ടത്. 2407 ഓഹരികൾക്ക് വില കൂടിയപ്പോൾ 1702 എണ്ണം താഴോട്ടായിരുന്നു. വ്യതിയാന സൂചിക INDIA VIX 17.5 ലേക്ക് താഴ്ന്നു. ഐസിഐസിഐ ബാങ്ക്, ആക്സി
Apr 221 min read
bottom of page
