top of page

പച്ച കണ്ടത് ഐടിയിൽ മാത്രം

Sep 15
1 min read

ഐടി ഒഴിച്ച് എല്ലാം താഴെ. ഓഹരിയുടെ ഇന്നത്തെ കഥ. അമേരിക്കയിലെ ഫെഡ് റിസർവ് വാ തുറക്കും വരെ പ്രശ്നമാണ്. ക്രൂഡ് ആണെങ്കിൽ കത്തിക്കയറുന്നു.


ഇന്ന് പോസിറ്റീവ് നോട്ടിൽ തുടങ്ങിയെങ്കിലും അൽപ്പായുസ്സായിരുന്നു. നേട്ടം മാഞ്ഞു. പിന്നെ സാവധാനം ചുവപ്പിലേക്ക്. നിഫ്റ്റി ഒരു വേള താഴ്ന്ന് അഞ്ചു മാസത്തെ താഴ്ന്ന നിലയിലേക്ക് പതിച്ചു.


ക്ളോസിങ്ങിൽ സെൻസെക്സ് 777.94 പോയൻ്റ് നഷ്ടത്തിൽ. നിഫ്റ്റി 279.50 പോയൻ്റ് താഴ്ന്നു. സ്മാൾ കാപ്പ്, മിഡ് കാപ്പ് ഇൻഡക്സുകളുടെ നഷ്ടം അതിലും കനത്തതായി.


ഭാരത് ഇലക്ട്രോണിക്സ്, ശ്രീറാം ഫിനാൻസ്, അദാനി എൻ്റർപ്രൈസസ്, ഇൻറർ ഗ്ളോബ് ഏവിയേഷൻ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നന്നേ വീണു.ഇൻഫോസിസ്, ടിസിഎസ്. എച്ച് സിഎൽ ടെക്നോളജീസ്, വിപ്രോ എന്നിവ മുന്നിൽ നിന്ന് നയിച്ച് ഐടി യിൽ പച്ച പടർത്തി. തുടർച്ചയായി താഴോട്ട് പതിച്ചു കൊണ്ടിരുന്ന  കത്തിയായിരുന്ന ടിസിഎസ് മുന്നേറ്റം കാണിച്ചത് നിക്ഷേപകർക്ക് തെല്ലാശ്വാസം പകർന്നു.

bottom of page