ഓഹരിയിടിവ് തുടരുന്നു; കാരണമായി ജിയോ IPO യും

സ്റ്റോക് മാർക്കറ്റിലെ ഉള്ള പണം മുഴുവൻ അംബാനി കൊണ്ടുപോയി! ഓഹരി വിപണിയിലെ തുടർച്ചയായ നഷ്ടത്തിന് ക്രൂഡ് വിലയും ജിയോ പൊളിറ്റിക്സും മാത്രമല്ല കാരണങ്ങൾ. അംബാനിയുടെ വമ്പൻ ജിയോ പ്ളാറ്റ്ഫോംസ് ഐപിഒയും ഒരു കാരണമായിട്ടുണ്ട്. Liquidity absorption on a massive scale. ജിയോ ഐപിഒ തുടങ്ങി ആദ്യ രണ്ടു ദിനത്തിൽ തന്നെ ഇൻഡക്സുകൾ ഒരു ശതമാനത്തിനടുത്ത് വീണു. ഇന്നും ആ വീഴ്ച തുടർന്നു.
അടുത്ത ആഴ്ച ഇനി ഒന്നേന്ന് തുടങ്ങാം. 28 ന് ജിയോ ലിസ്റ്റിങ് കഴിഞ്ഞാലെ കമ്പോളം സാധാരണ നിലയിലേക്ക് മടങ്ങി വരാൻ സാദ്ധ്യത കാണുന്നുള്ളു. മുമ്പേ വന്ന മെഗാ ഐപിഒകൾ പലതും ഇഷ്യു വിലയിലും താഴെ ട്രേഡ് ചെയ്യുന്നു. ആ ഗതി ജിയോയ്ക്ക് വരുമോ? ഉറപ്പിച്ചൊന്നും പറയാനാവില്ല. 2008ലെ റിലയൻസ് പവർ ഐപിഒയുടെ ക്ഷീണം ഇന്നും മാറാതെ അനുഭവിക്കുന്നവരുണ്ട്.
ഇതെഴുതുന്ന 4 മണി വരെയുള്ള കണക്കു പ്രകാരം ജിയോ ഐപിഒയ്ക്ക് 16.21 മടങ്ങ് അപേക്ഷകൾ കിട്ടിയെന്നാണ് വിവരം.QIBയിൽ 47 മടങ്ങ്! ആകെ ഒരു കോടിയിലേറെ അപേക്ഷകൾ. ലോക റെക്കോഡ്. ചില്ലറക്കാർ തന്നെ 2.57 മടങ്ങ് അപേക്ഷകളിട്ടു. എട്ടരക്കോടി ഓഹരികളെ ചില്ലറക്കാർക്കുള്ളു. 21.81 കോടി ഓഹരികൾക്കുള്ള അപേക്ഷ. ആർക്കൊക്കെ കിട്ടും? കണ്ടു തന്നെ അറിയാം.
ദ്വിതീയ വിപണിയിലെ സാദ്ധ്യതകൾ വിനിയോഗിക്കാതെ ജിയോ ഐപിഒയ്ക്ക് പണം സ്വരൂപിച്ച HNIകൾ മടങ്ങി വന്നാലെ മാർക്കറ്റിൽ ലിക്വിഡിറ്റി ഉണ്ടാവൂ. കമ്പോളത്തിന് ജീവൻ വെക്കാൻ അത് അനിവാര്യം. ഈ മന:ശാസ്ത്രം നന്നായി അറിയാവുന്ന ഫണ്ടുകൾ ഷോർട് മോഡിലേക്ക് മാറി കാശുണ്ടാക്കിയിട്ടുണ്ടാവണം.



