ജിയോ IPO 3.58 ലക്ഷം കോടിയുടെ അപേക്ഷകൾ

രണ്ടാം ദിനം പിന്നിട്ടപ്പോൾ തന്നെ വിൽക്കാൻവെച്ചതിൽ അഞ്ചിരട്ടി അപേക്ഷകൾ ജിയോ ഐപിഒയ്ക്ക് ലഭിച്ചു. നിക്ഷേപക വിഭാഗത്തിൽ നിന്നു തന്നെ 1.08 ലക്ഷം കോടിയുടെ അപേക്ഷകൾ കിട്ടി. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് രണ്ടര ലക്ഷം കോടിയുടെ അപേക്ഷകൾ. ആകെ 3.58 ലക്ഷം കോടിയുടെ അപേക്ഷകൾ. നാളെ കൂടി അപേക്ഷിക്കാൻ സമയമുണ്ട്.
212 ആങ്കർ നിക്ഷേപകർക്ക് 8,10.85 കോടിയുടെ ഓഹരികൾ അനുവദിച്ചു നൽകി കഴിഞ്ഞു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻസ്റ്റർമാരിൽ നിന്നു തന്നെ 11.4 മടങ്ങ് അപേക്ഷകളാണ് കിട്ടിയത്. 4.9 കോടി ഓഹരികളെ ഈ വിഭാഗത്തിൽ വിൽക്കാനുള്ളു. അപേക്ഷ കിട്ടിയത് 55.9 കോടി ഓഹരികൾക്ക്.
ചെറുകിട നിക്ഷേപകർക്കായി നീക്കിവെച്ച പങ്കിന് 1.44 മടങ്ങ് അപേക്ഷകൾ ഇന്ന് 4 മണി വരെ കിട്ടിയിട്ടുണ്ട്. എട്ടരക്കോടി ഓഹരികളാണ് ചെറുകിട നിക്ഷേപകർക്ക് നൽകാൻ പോകുന്നത്. 12.22 കോടി ഓഹരികൾക്ക് രണ്ടാം ദിനം തന്നെ അപേക്ഷ കിട്ടി കഴിഞ്ഞിരിക്കുന്നു.



