NSE ഐപിഒ തുറക്കുന്നത് 17ന്

പറഞ്ഞതുപോലെ തന്നെ എൻഎസ്ഇയുടെ ഐപിഒ വില. 1700-1785 രൂപ. ഇഷ്യു തുറക്കുന്നത് ഈ മാസം 17 ന്. സമാഹരിക്കാൻ പോകുന്നതോ 22000 കോടി+.
എൻഎസ്ഇ ഓഹരി വരുന്നു എന്നു കേട്ട മാത്രെ ബിഎസ്ഇ ഓഹരിയിൽ വലിയ ചാഞ്ചാട്ടം കണ്ടുതുടങ്ങിയത് ശ്രദ്ധിച്ചു കാണുമല്ലോ. 3193.20 വരെ താഴ്‌ന്ന ശേഷം ഇന്നലെ ക്ളോസ് ചെയ്തത് 3390.80ൽ.
1.38 ലക്ഷം കോടി നിലവിൽ കമ്പോള മൂല്യമുണ്ട് ബിഎസ്ഇയ്ക്ക്. എൻഎസ്ഇ വരുമ്പോൾ ബിഎസ്ഇയുടെ കമ്പോള മൂല്യം ഇതേപടി തുടരുമോ? എല്ലാവരും ഉത്തരം തേടുന്ന മില്യൺ ഡോളർ ചോദ്യം?
എൻഎസ് ഇ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അഷിഷ്കുമാർ ചൗഹാൻ കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ചോദ്യങ്ങളെ നേരിട്ടത്. അമേരിക്കയിലെ പണപ്പെരുപ്പം, ക്രൂഡ് വിലക്കയറ്റം തുടങ്ങി നിലവിലെ കമ്പോളത്തിൻ്റെ മ്ളാനതകളൊന്നും ഐപിഒയെ ഏശില്ലെന്നാണ് മൂപ്പര് പറയുന്നത്. അത് ശരിയാവട്ടെ.



