top of page

സപ്തംബർ പാദം തുണച്ചു, ഐടി കയറുന്നു

2 days ago
1 min read

സ്റ്റോക് മാർക്കറ്റിൽ ഇന്ന് പിടിച്ച് നിന്നത് ഐടി. പൊതു വിലയിടിവിലും നിഫ്റ്റി ഐടി ഇൻഡക്സ് 2.2% കൂടി. ഇന്നത്തെ മാർക്കറ്റ് ട്രെൻറിനെ അതിജീവിച്ചത് ഐടി ആണെന്നു പറയാം.


വിപ്രോ 3.3% കൂടി. ഇൻഫോസിസ് 2.8%. എംഫസിസ് 2.65 % കൂടി. 690.75 ലക്ഷം ഐടി ഓഹരികളുടെ ഇടപാട് നടന്നു.

7113.96 കോടിയുടെ ഐടി ഓഹരികളാണ് ഇന്ന് കൈമറിഞ്ഞത്. ഐടി ഇൻഡക്സിൻ്റ ഇന്നത്തെ കമ്പോള മൂല്യം എത്രയെന്നോ?12.07 ലക്ഷം കോടി.


പേഴ്സിസ്റ്റൻറ് സിസ്റ്റംസ് കൂടിയത് 2.41%. ടെക് മഹീന്ദ്ര 2.36%. ടിസിഎസ് 1.97%. ഐടി ഇൻഡക്സിൽ വരുന്ന 10 കമ്പനികളിൽ ഒമ്പതും കൂടി. OFSS മാത്ര മാണ് കുറഞ്ഞു കണ്ടത്. അതും നേരിയ തോതിൽ മാത്രം.കൃത്യം പറഞ്ഞാൽ 0.14 %.


2027 Q2 ഫലം ഇതു വരെ വന്നത് നല്ലതായതിൻ്റെ ബലത്തിലാണ് ഐടി കമ്പനികൾ കയറുന്നത്. ഐടി ഇൻഡക്സിൽ വരാത്ത എൽ ആൻറ് ടി ടെക്നോളജി സർവ്വീസസ്, ടാറ്റ

എൽക്സി, സെൻസാർ ടെക്നോളജീസ്, ഹെക്സാവെയർ ടെക്നോളജീസ് എന്നിവ ഈ മാസം ഇതിനകം 19 മുതൽ 28 % കൂടിയിട്ടുണ്ട്.

bottom of page