ചന്ദ്ര തുടരണമെന്ന് ബോർഡ്, എതിർത്ത് നോയൽ

ടാറ്റയിൽ എൻ ചന്ദ്രശേഖരൻ തുടരും. ടാറ്റ സൺസിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനായി അഞ്ചു വർഷം കൂടി പ്രവർത്തിക്കാൻ എൻ. ചന്ദ്രശേഖരന് ഡയറക്ടർ ബോർഡ് അനുമതി നൽകിയതായി അറിയുന്നു. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ മാത്രമാണ് പ്രമേയത്തിന് എതിരായി വോട്ട് ചെയ്യാനുണ്ടായുള്ളുവത്രെ. ടാറ്റ സൺസിൻ്റ ലിസ്റ്റിങ് ബോർഡ് തത്വത്തിൽ അംഗീകരിച്ചതായും കേൾക്കുന്നു.
വരുന്ന ഫെബ്രുവരി 20 ന് ചന്ദ്രയുടെ നില വിലെ കാലാവധി അവസാനിക്കുകയാണ്. മൂന്നാം വട്ടം പദവിക്ക് താനില്ലെന്ന് ചന്ദ്ര പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, സംഗതി വീണ്ടും മാറി മറിഞ്ഞിരിക്കുന്നു.
നിയമയുദ്ധത്തിന് രണ്ടു കൂട്ടരും തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ടാറ്റ ട്രസ്റ്റ് പുതിയ തീരുമാനം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. നോയൽ ടാറ്റ രേഖാമൂലം തൻ്റെ വിയോജിപ്പ് അറിയിച്ചത് ഇതിൻ്റെ ആദ്യ പടിയായി കരുതുന്നു. വരുന്ന എജിഎമ്മിൽ വിയോജിപ്പ് പരസ്യമാക്കാനാണ് നോയൽ ഉദ്ദേശിക്കുന്നത്.
ബോർഡ് തീരുമാനം എജിഎം അംഗീകരിക്കേണ്ടതുണ്ട്. ആ കടമ്പ കടന്നാലെ ചന്ദ്രയ്ക്ക് തുടരാനാവൂ. അതോ നിയമ യുദ്ധത്തെ നേരിടേണ്ടി വരുമോ?കാത്തിരുന്ന് കാണുക തന്നെ.



