സിറോധ മർച്ചൻ്റ് ബാങ്കിങ്ങിലേക്ക്
- Sreekantan S

- 5 days ago
- 1 min read

ഫിൻ ടെക് കമ്പനിയായ സിറോധ മർച്ചൻറ് ബാങ്കിങ്ങിലേക്ക്. അവരുടെ അപേക്ഷ സെബി അംഗീകരിച്ചതായി വാർത്തകൾ വരുന്നു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ 27നാണ് മർച്ചൻ്റ് ബാങ്കിങ്ങിലേക്ക് കടക്കാൻ അനുമതി തേടി സിറോധ സെബിയെ സമീപിക്കുന്നത്. അനുമതി ലഭിക്കുന്നതോടെ താമസംവിനാ കമ്പനിക്ക് ഐപിഒകൾ മാനേജ് ചെയ്യാനാവും. ഫോളോ ഓൺ പബ്ളിക് ഓഫറുകളും അവകാശ ഓഹരികളും കൂടി മാനേജ് ചെയ്യാനാവും.
സിറോധ കൂടി ഈ രംഗത്തേക്ക് വരുന്നതോടെ രാജ്യത്തെ ഇൻവെസ്റ്റ്മെൻറ് ബാങ്കിങ് മേഖലയിൽ മത്സരം മുറുകും. ഐപിഒകളുടെ എണ്ണം ഗണ്യമായി കൂടുന്നുവെന്നത് ഈ രംഗം ഉന്നം വെക്കുന്നവർക്ക് ആവേശം പകരുന്നുണ്ട്. നിഖിൽ കാമത്തും നിഥിൻ കാമത്തും വെറുതെ ചാടി പുറപ്പെടില്ലല്ലോ!




Comments