top of page

NSE ലിസ്റ്റിങ് ഈ മാസം 25 ഓടെ


എൻഎസ്ഇ ലിസ്റ്റിങ് ഈ മാസം 25ന് മുമ്പ് ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ. പബ്ളിക് ഇഷ്യുവിന് സെബി അനുമതിയായിട്ടുണ്ട്.


പുതുക്കിയ പ്രോസ്പെക്ടസ് കൂടി സമർപ്പിച്ചാൽ പ്രൈസ് ബാൻറിൻ്റ കാര്യത്തിൽ തീരുമാനമാവും. അടുത്ത ആഴ്ച രണ്ടും സംഭവിക്കാം. അങ്ങനെ വന്നാൽ മൂന്നാം ആഴ്ച ഐപിഒ തുറക്കും.


മെഗാ ഇഷ്യംവിൽ ഓഫർ ഫോർ സെയിൽ ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പ്രൊമോട്ടർമാരിൽ എസ്ബിഐയാവും ഏറ്റവും കൂടുതൽ ഓഹരികൾ വിൽക്കുക. അവർ 2.5 കോടിയ്ക്കടുത്ത് ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുകയാണത്രെ.


എം എസ് സ്ട്രാറ്റജിക് മൗറീഷ്യസ് 1.6 കോടി ഓഹരികളും കാനഡ പെൻഷൻ പ്ളാൻ ഇൻവെസ്റ്റ്മെൻറ് ഫണ്ട് 1.19 കോടി ഓഹരികളും വിൽക്കാൻ തയ്യാറെടുക്കുന്നു.


ഗ്രേ മാർക്കറ്റിൽ എൻഎസ്ഇ ഓഹരിയിൽ ഇപ്പോൾ തന്നെ കച്ചവടം തകൃതി.1,945 രൂപ മുതൽ 2,080 രൂപ വരെ കൊടുത്ത് വാങ്ങാനാളുണ്ടെന്ന് കേൾക്കുന്നു.





















Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page