ഉത്പാദന ചെലവേറി, മാരുതി വില കൂട്ടി
- Sreekantan S

- 13 hours ago
- 1 min read

ചില മോഡലുകൾക്ക് ഈ മാസം മുതൽ വില കൂട്ടാൻ മാരുതി തീരുമാനിച്ചു. ഇക്കൊല്ലം ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. സെലക്ടീവായി മോഡലുകൾക്ക് ഇരുപതിനായിരം രൂപ വരെ കൂടും.
വാഹന ഘടകങ്ങൾക്ക് വില കൂടിയതും വിലക്കയറ്റവും വില വർധനയ്ക്ക് പ്രേരക ഘടകങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു. മോഡൽ അനുസരിച്ച് പുതുക്കിയ വില ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റയും ഹ്യുണ്ടായ് യും നേരത്തെ തന്നെ സപ്തംബർ വില വർധന പ്രഖ്യാപിച്ചിരുന്നു.




Comments