top of page

ടാറ്റയുടെ തലപ്പത്ത് നരേന്ദ്രൻ?

Aug 14
1 min read

ടാറ്റ സൺസിൻ്റെ നേതൃത്വത്തിലേക്ക്

ടിവി നരേന്ദ്രൻ വന്നേക്കും. ടാറ്റ സ്റ്റീലിൻ്റ സിഇഒയും മാനേജിങ് ഡയറക്ടറുമായി മികവു പുലർത്തുന്നതാണ് അദ്ദേഹത്തിൻ്റെ പ്ളസ് പോയൻ്റ്. ടാറ്റ ട്രസ്റ്റ് പരിഗണിക്കുന്ന പേരുകളിൽ ഏറ്റവും പ്രാമുഖ്യം നരേന്ദ്രനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .


ടാറ്റ കെമിക്കൽസ് സിഇഒ ആർ മുകുന്ദനും പരിഗണനയിലുണ്ട്. ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർത്തി സുബ്രഹ്മണ്യൻ പറഞ്ഞു കേൾക്കുന്ന ഒരു പേരാണ്. ട്രെൻ്റിൻ്റെ സിഇഒ പി.വെങ്കടേശലുവും സാദ്ധ്യത കൽപ്പിക്കുന്ന പേരുകളിൽ ഒന്നാണ്. ടാറ്റ ഗ്രൂപ്പിലെ അനുഭവ സമ്പന്നനായ മാനേജ്മെൻ്റ് വിദഗ്ദ്ധൻ ഹരീഷ് ഭട്ടിനു വേണ്ടിയും ട്രസ്റ്റികളിൽ ചിലർ കൈ പൊക്കുമെന്ന് സൂചനയുണ്ട്.


bottom of page