top of page

Vaultൽ വിരാട് കോലി പണം മുടക്കുന്നു

Jul 30
1 min read

രാജ്യത്തെ പ്രീമിയം ഫിറ്റ്നസ് ശൃംഖലയായ വോൾട്ടിൽ കോലി സഹോദരന്മാർ മുതൽ മുടക്കുന്നു. വിരാട് കോലിയും സഹോദരൻ വികാസ് കോലിയും ചേർന്ന് വോൾട്ടിൻ്റെ 28% ഓഹരികൾ വാങ്ങുന്നു.


മുകേഷ് ഗോജിയ 2023ൽ തുടങ്ങിയ വോൾട്ടിൻ്റെ പരസ്യ മോഡൽ വിരാട് കോലിയായിരുന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 50 ഫിറ്റ്നെസ് സെൻ്ററുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ തുടങ്ങാനാണ് വോൾട്ട് തയ്യാറെടുക്കുന്നത്. 6,000 മുതൽ 25,000 ചതുരശ്രയടി വരെ വരുന്ന ഫിറ്റ്നസ് ക്ളബ്ബുകൾ ഇതിൽ ഉൾപ്പെടുന്നു.


പ്രീമിയം ഫിറ്റ്നസ് മെട്രോ നഗരങ്ങൾക്ക് പുറത്തും അനുഭവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് വോൾട്ട് സ്ഥാപകൻ മുകേഷ് ഗോജിയ പറഞ്ഞു.

bottom of page