top of page

IDFC First Bankൽ തട്ടിപ്പ്, ഓഹരി താഴെ


ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ 590 കോടിയുടെ തട്ടിപ്പ്. ഹരിയാന സർക്കാരിൻ്റെ അക്കൗണ്ടിലാണ് തിരിമറി കണ്ടെത്തിയത്. ബാങ്ക് ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.


ഇതെഴുതുമ്പോൾ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി വില 16% താഴ്ന്ന് 70 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. ഒരു വേള 20% താഴ്ന്നിരുന്നു. സംഭവം നിരീക്ഷിച്ച് വരികയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ആശങ്കയ്ക്ക് വകയില്ല. മൂലധന പര്യാപ്തതാ അനുപാതം 11.5 % വേണ്ടിടത്ത് 17% ഉണ്ട്. ആർബിഐ ഗവർണ്ണറുടെ വിശദീകരണം വന്നതിൽ നിന്ന് ഗുരുതര പ്രതിസന്ധിയില്ലെന്ന് അനുമാനിക്കാം. എന്നാൽ, സംഭവത്തെ തുടർന്ന് ഹരിയാന സർക്കാർ ഐഡി എഫ് സി ഫസ്റ്റ് ബാങ്കിന് സർക്കാർ ഇടപാടുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page