top of page

ഇന്ത്യയെ അറിയുന്ന അദാനി


എനിക്ക് എന്തു കൊണ്ട് അദാനി പ്രേമം?. രാഷ്ട്ര നിർമ്മിതിക്ക് പ്രാമുഖ്യം നൽകുന്ന ഒരു കോർപ്പറേറ്റായതുകൊണ്ടു തന്നെ . കോർപ്പറേറ്റുകൾ എന്നു കേട്ടാൽ വിറ പൂണ്ട് കലി രൂപം കൊള്ളുന്ന ബുദ്ധിജീവികളെ തട്ടി നടക്കാൻ പാടില്ലാത്ത കേരള രാജ്യത്തിരുന്നു കൊണ്ട് അവരുടെ ഭാഷയിൽ മൂരാച്ചി എഴുതുന്നു. മധുര മനോജ്ഞ ചീനയ്ക്കാകാമെങ്കിൽ പിന്നെ എൻ്റെ ഭാരതത്തിനുമാകാം. അദാനി കീ ജയ് !. AI ഡേറ്റാ സെൻ്ററിലും ഗ്രീൻ എനർജിയിലും അദാനി മുടക്കാൻ പോകുന്നത് 100 ബില്യൺ ഡോളർ. വരുന്ന ഒരു ദശാബ്ദത്തിൽ ഭാരതത്തിൻ്റെ Al മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മറ്റൊരു 150 ബില്യൺ ഡോളർ കൂടി. ഇന്ത്യാ AI മിഷന് ഇത് ഇമ്മിണി ബല്യ സംഖ്യ !. സർക്കാർ പ്രഖ്യാപനങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കുന്ന മറ്റൊരു കോർപ്പറേറ്റുണ്ടോ?. മോദി അദാനി ഭായ് ഭായ്. അതങ്ങനെ തന്നെ ഇരിക്കട്ടെ. സ്വന്തം രാജ്യത്തെ വിദേശ മണ്ണിൽ അപഹസിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ എത്രയോ ഭേദം സ്വന്തം രാജ്യത്തിൻ്റെ വളർച്ചക്കൊപ്പം സ്വയം വളരുന്ന കോർപ്പറേറ്റുകൾ. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, സാങ്കേതികത തുടങ്ങി രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് അവശ്യം വേണ്ട മേഖലകളിലെല്ലാം പണം മുടക്കാൻ കോർപ്പറേറ്റുകൾ വേണം. പിന്നെ, പുച്ഛം. കോർപ്പറേറ്റ് ടാക്സിനത്തിൽ ലക്ഷം കോടി. അതും വസൂലാക്കും. പിന്നെയും മുറുമുറുപ്പ്. അദാനി പൂട്ടിക്കെട്ടാൻ തുനിഞ്ഞിറങ്ങിയ വൈദേശിക ശക്തികളുടെ മൈക്ക് ആവുന്ന കള്ളന്മാരാണ് നാട്ടിൽ . ആര് അധികാരത്തിൽ വന്നാലും ഭരണയന്ത്രത്തിന് വളർച്ചാ ലക്ഷ്യം കാണണെമെങ്കിൽ സർക്കാർ മുതൽ മുടക്കിനൊപ്പിച്ച് സ്വകാര്യ മുതൽ മുടക്കും വരണം. ത്രൈമാസം തിരിച്ച് മാപിനി വെച്ച് കണക്കെടുക്കാൻ ലോകത്തെങ്ങും സാമ്പത്തിക വിശാരദന്മാർ വലവിരിച്ചിരിക്കുന്നു. എൻ്റെ രാജ്യം വളർന്നോ, തളർന്നോ?. ഞാൻ അറിയുന്നത് അവരുടെ കണക്കുകളിൽ നിന്നു കൂടിയാണ്. കേന്ദ്ര, സംസ്ഥാന ബജറ്റുകൾ വായിക്കും പോലെ കോർപ്പറേറ്റ് ബജറ്റിങ്ങും നമ്മൾ അറിയണം. ആ കണക്കുകളും പ്രധാനമാണ്. കോർപ്പറേറ്റ് ടാക്സ് അഡ്വാൻസായി സർക്കാരിന് കിട്ടുന്നതാണ്. അതു തന്നെ ഒരു സൂചികയാണ്. അംബാനിയും അദാനിയും ടാറ്റയും ബിർളയും എല്ലാം വളരണം. എന്നാലെ ഭാരതം വളരൂ. 'കമ്മ്യൂണിസ്റ്റ് ' ചൈന വളരുന്നതും അങ്ങനെ തന്നെ. അപവാദം ലോകത്ത് എവിടെയെങ്കിലും?. സ്വകാര്യ മുതൽ മുടക്കിൽ ഫ്ളാഗ് ഷിപ്പ്... ആഗോള ഭീമൻ അദാനി കീ ജയ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page