top of page

മഹീന്ദ്ര & മഹീന്ദ്രയ്ക്ക് മികച്ച ലാഭം


മഹീന്ദ്ര & മഹീന്ദ്രയ്ക്ക് മികച്ച നാലാം പാദ പ്രവർത്തന ഫലം. Q4 ലാഭം 48.5 % വർധനയോടെ 5,259 കോടിയായി ഉയർന്നു. അന്തിമ ലാഭവിഹിതമായി ഓഹരി ഒന്നിന് 33 രൂപ നിക്ഷേപകർക്ക് ലഭിക്കും.


3,541.85 കോടിയായിരുന്നു മുൻ വർഷം ഇതേ കാലത്തെ ലാഭം. ഓട്ടോമൊബീൽ, ഫാം സെക്ടറുകളിലെ മുന്നേറ്റമാണ് ലാഭത്തിലെ കുതിപ്പിന് ആധാരം. 2026 സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 1,97, 792.78 കോടിയാണ്.


2025 സാമ്പത്തിക വർഷമിത്

1,58,749.75 കോടിയായിരുന്നു.

2026 സമ്പൂർണ വർഷത്തെ ലാഭം

18,621.71 കോടിയായി ഉയർന്നു. 2025 ലെ ലാഭം 14, 073.17 കോടിയായിരുന്നു. വാർഷിക ലാഭത്തിൽ 32.32% നേട്ടം മഹീന്ദ്ര & മഹീന്ദ്ര നേടിയിരിക്കുന്നു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page