top of page

ഒല ഇലക്ട്രിക്കിന് ഏപ്രിലിലും വിൽപ്പന വർധന


ഒല ഇലക്ട്രിക്കിൻ്റെ വിൽപ്പന ഏപ്രിലിൽ 20% കൂടി. മാർച്ചിലെ വിൽപ്പന 10,133 വാ‌ഹനങ്ങൾ ആയിരുന്നെങ്കിൽ ഏപ്രിലിൽ വിറ്റത് 12,166.


ഇലക്ട്രിക് ടു വീലറുകളുടെ വിൽപ്പന രാജ്യത്ത് പൊതുവിൽ 22% കുറഞ്ഞപ്പോൾ ഒലയുടെ ഈ നേട്ടം എടുത്തു പറയേണ്ടതാണ്. ഇലക്ട്രിക് മോട്ടോർ സൈക്കിൾ വിപണിയിലേക്ക് കടന്നു കയറുകയാണ് ഒല. ഒലയുടെ റോഡ്സ്റ്റർ എക്സിന് ഉത്തർപ്രദേശ്, ബിഹാർ, മദ്ധ്യപ്രദേശ് തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ നല്ല പ്രിയമുണ്ട്.


ഒല ഇലക്ട്രിക് ഓഹരി ഇതിനകം 60% ഓളം കൂടിയിട്ടുണ്ട്. മാർച്ചിലെ വിൽപ്പന കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ മുന്നേറ്റം. ഏപ്രിലിലും വിൽപ്പന കൂടിയെന്ന വാർത്തയോട് സ്റ്റോക് മാർക്കറ്റ് എങ്ങനെ പ്രതികരിക്കുമെന്ന് തിങ്കളാഴ്ച അറിയാം.


കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 22.25 രൂപ വരെ താഴ്ന്ന ഒല ഓഹരി ഇപ്പോൾ ട്രേഡ് ചെയ്യുന്നത് 36.56 രൂപയിലാണ്. 71.25 രൂപ വരെ കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ഉയർന്ന വില വന്നിരുന്നു.


നിക്ഷേപ തീരുമാനങ്ങൾ സെബി അംഗീകൃത അനലിസ്റ്റുകളുടെ നിർദ്ദേശത്തോടെ മാത്രം സ്വീകരിക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാദ്ധ്യത ഏറെയുള്ളതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page