ശീഘ്രം വളരാൻ അദാനിയിൽ അഴിച്ചുപണി
- Sreekantan S

- May 2
- 1 min read

തീരുമാനങ്ങൾ വേഗത്തിലാക്കാൻ പാകത്തിന് പ്രവർത്തന തലത്തിൽ അഴിച്ചുപണി നടത്താൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസം കഴിവതും ഒഴിവാക്കി വളർച്ച ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിൽ.
ഒരു ത്രിതല മാനേജ്മെൻ്റ് സംവിധാനമാണ് അദാനി ഗ്രൂപ്പ് വിഭാവനം ചെയ്യുന്നത്. നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടവരുടെ എണ്ണം കഴിവതും ചുരുക്കും. മുതൽമുടക്ക് സംബന്ധിയായ കാര്യങ്ങൾ വേഗത്തിൽ എടുക്കാനാവണം. എല്ലാറ്റിനും മുൻനിര മാനേജ്മെൻറിനെ ആശ്രയിക്കുന്ന പരമ്പരാഗത രീതി മാറും.
ഇന്ത്യ അതിവേഗം വളരുന്നു. അതുപോലെ തന്നെ രാജ്യത്തെ നിക്ഷേപ സാദ്ധ്യതകളും വളരുന്നു.കോർപ്പറേറ്റ് മത്സരം മുറുകുന്നു. ഇൻഫ്ര, എനർജി, ഉപഭോക്തൃ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ മത്സരം തീവ്രമാകുകയാണ്.ഒരു മുഴം മുന്നേ നടക്കുന്നവർക്കാവും ഇനി വിജയം. Faster delivery of goods and Services. അതിലൂന്നിയാലെ നിലനിൽക്കാനാവൂയെന്ന് അദാനി ഗ്രൂപ്പ് തിരിച്ചറിയുന്നു.
2015ലാണ് ഇതിനു മുമ്പ് അദാനി ഗ്രൂപ്പിൽ ഒരു പുന:സംഘടന നടക്കുന്നത്. അന്നാണ് തുറമുഖവും വൈദ്യംതിയും പ്രത്യേക കമ്പനികളാക്കി മാറ്റിയത്. അതോടെ രണ്ടിനും പ്രത്യേക ലിസ്റ്റഡ് കമ്പനികളായി.ഓഹരി നിക്ഷേപകർക്കും തീരുമാനം ഗുണകരമായി.
എല്ലാ ബിസിനസ്സിൻ്റയും പതാക വാഹകരായി അദാനി എൻ്റർപ്രൈസസ് നിലകൊള്ളുന്നു.കുടക്കീഴിൽ ഗ്രൂപ്പ് കമ്പനികളുടെ നീണ്ട നിര. തുറമുഖങ്ങളും വിമാനത്താവളങ്ങളും നിർമ്മിച്ച് പ്രവർത്തിപ്പിക്കുന്ന ഏറ്റവും വലിയ കമ്പനിയായി മാറി. നാലു ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്നു. പുതിയ നീക്കത്തോടെ അദാനിയുടെ വളർച്ച ഇനിയും ത്വരിതപ്പെടുമെന്നാണ് മാനേജ്മെൻ്റ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.




Comments