top of page


IT Meltdown, ശ്രീധർ വെമ്പു പറയുന്നത് സത്യമാവുമോ?
ശ്രീധർ വെമ്പു പറയും പോലെ സംഭവിക്കുമോ?. ഐടി മേഖലയിലെ സംഭവവികാസങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആന്ത്രോപിക് പുറത്തുവിട്ട Al ടൂൾസ് ഐടിയിൽ ഇന്ന് മനുഷ്യർ ചെയ്യുന്ന പണി കവർന്നെടുത്താൽ?. വൻ പടയ്ക്ക് തൊഴിൽ നഷ്ടമാവും. ഉത്പാദനക്ഷമത നിലനിർത്താൻ കടുത്ത നടപടികൾ കമ്പനികൾക്ക് സ്വീകരിക്കേണ്ടി വരും. അന്തരീക്ഷമാകെ മാറും. എന്തായാലും ഒരു കാര്യം ഉറപ്പായി. പരമ്പരാഗത SaaS മോഡൽ ഐടിയിൽ ഇനി അധികം നാൾ ഓടില്ല. SaaS എന്നാൽ ടoftware as Service . വാങ്ങിയ സോഫ്റ്റ് വെയറിൻ്റെ സർവീസും മെയിൻ്റനൻസും അപ്ഡേഷനുമെ

Sreekantan S
Feb 241 min read


ട്രംപ് മുൻഗണനകൾക്കായി ലോകം കാത്തിരിക്കുന്നു
ട്രംപിൻ്റെ അമേരിക്കയോടുള്ള അഭിസംബോധനയുണ്ട് ഇന്ന് . ഇന്ന് രാത്രി നടക്കുന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ അഡ്രസിൽ എന്തൊക്കെയാണ് മൂപ്പര് പറയാൻ പോകുന്നത്. ലോകം കാതോർക്കുന്നു.കുടിയേറ്റം, അതിർത്തി രക്ഷ, സാമ്പത്തികം . എല്ലാം പരാമർശിക്കപ്പെടാം. രാഷ്ട്രത്തെയും അമേരിക്കൻ കോൺഗ്രസിനെയും പ്രസിഡൻ്റ് അഭിസംബോധന ചെയ്യുന്ന ഈ വാർഷിക കലാ പരിപാടിയിൽ ഡമോക്രാറ്റുകളും റിപ്പബ്ളിക്കൻസുമായ ജനപ്രതിനിധികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ സാക്ഷികളായുണ്ടാവും. ട്രംപിൻ്റെ പ്രസംഗം കഴിഞ്ഞ

Sreekantan S
Feb 241 min read


ഇടിത്തീയായി AI, ഐടി ഇടിവിൽ ഓഹരി താഴോട്ട്
Al ഭീതി ഇടിത്തീയായി ഐടിയെ ഉലയ്ക്കുന്നു. ട്രംപ് തീരുവ എന്ന അശ നിപാതം, കയറുന്ന ക്രൂഡ്, ദുർബല ഗ്ളോബൽ ക്യൂസ്. എല്ലാം കൂടി സെൻസെക്സിനും നിഫ്റ്റിക്കും ഇന്നത്തെ F&O ക്ളോസിങ് കളിയിൽ കനത്ത പ്രഹരമേൽപ്പിച്ചു. 590 കോടിയുടെ തട്ടിപ്പിലെ 556 കോടിയും വീണ്ടെടുത്തതായി ഹരിയാന സർക്കാർ വ്യക്തമാക്കിയതോടെ ഐ ഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി പച്ച തൊട്ട കാഴ്ച ശ്രദ്ധേയമായി. ഐടി സെല്ലോഫ് കാരണം രണ്ട് ഇൻഡക്സുകളും ഒരു ശതമാനം കുറഞ്ഞു.ഇടയ്ക്ക് ഒന്നര ശതമാനം വരെയായി ഇടിവ്.നിഫ്റ്റി ഐടി ഇൻഡക്സ് ഒരു വേള മൂന്നു ശതമാനത

Sreekantan S
Feb 241 min read


IDFC First Bankൽ തട്ടിപ്പ്, ഓഹരി താഴെ
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ 590 കോടിയുടെ തട്ടിപ്പ്. ഹരിയാന സർക്കാരിൻ്റെ അക്കൗണ്ടിലാണ് തിരിമറി കണ്ടെത്തിയത്. ബാങ്ക് ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതെഴുതുമ്പോൾ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി വില 16% താഴ്ന്ന് 70 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. ഒരു വേള 20% താഴ്ന്നിരുന്നു. സംഭവം നിരീക്ഷിച്ച് വരികയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ആശങ്കയ്ക്ക് വകയില്ല. മൂലധന പര്യാപ്തതാ അനുപാതം 11.5 % വേണ്ടിടത്ത് 17% ഉണ്ട്. ആർബിഐ ഗവർണ്ണറുടെ വിശദീകരണം വന്നതിൽ നിന്

Sreekantan S
Feb 231 min read


15% ട്രംപ് തീരുവ ഏറ്റവും ഗുണം കിട്ടുന്നവരിൽ ഇന്ത്യയും
കോടതി വിധിയുടെ പശ്ചാത്തലത്തിൽ ട്രംപ് ചുമത്തിയ പുതിയ തീരുവ ഏറ്റവും ഗുണം ചെയ്യുന്ന മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും. ഫിനാൻഷ്യൽ ടൈംസ് വിലയിരുത്തലിൽ ട്രംപിൻ്റെ പുതുക്കിയ 15 % തീരുവ കൊണ്ട് ഏറ്റവും ഗുണം ബ്രസീലിന്. പിന്നെ ചൈന. അതു കഴിഞ്ഞാൽ ഇന്ത്യ. ട്രംപ് എറ്റവും കൂടുതൽ വാളെടുത്ത് ഉറഞ്ഞു തുളളിയ രാഷ്ട്രങ്ങൾക്കു തന്നെ കൂടുതൽ തീരുവ ഇളവ് കിട്ടുന്നു എന്നത് വിരോധാഭാസം.ബ്രസീലിന് ശരാശരി 13.6% തീരുവ ഇളവ് കിട്ടി. ചൈനയ്ക്ക് 7.1% . ഇന്ത്യക്ക് 6% . ഗ്ളോബൽ ട്രേഡ് അലർട്ട് എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനത്ത

Sreekantan S
Feb 231 min read


എഫ്&ഒ ക്ളോസിങ്, ജിഡിപി കണക്കുകൾ, ട്രംപ് തീരുവകൾ ദലാൾ സ്ട്രീറ്റ് എവിടേക്ക്?
ഈ ആഴ്ച നിക്ഷേപകർ കരുതിയിരിക്കണം. വലിയ വില വ്യതിയാനങ്ങൾക്ക് സ്റ്റോക് മാർക്കറ്റ് വേദിയാവാൻ സർവ സാദ്ധ്യതയും കാണുന്നു. ചെറുകിടക്കാർ സൂക്ഷി ക്കണം. എഫ് ആൻറ് ഒ ക്ളോസിങ്, പുതിയ ജി ഡിപി കണക്കുകൾ, ട്രംപും കോടതി വിശേഷങ്ങളും എല്ലാം ഇൻഡക്സുകളെ ആട്ടി ഉലയ്ക്കാം. വിദേശ ഫണ്ടുകളെ സ്വാധീനിക്കാൻ അമേരിക്ക - ഇറാൻ വിഷയം . പിന്നെ ക്രൂഡോയിൽ വില എങ്ങോട്ട്'? വിദേശ ഫണ്ടുകൾ ഐടിയോടുള്ള നിർമമത ഈ ആഴ്ചയും തുടർന്നേക്കാം. ഈ സാഹചര്യത്തിൽ തദ്ദേശ ഫണ്ടുകൾ കയ്യയച്ച് പിന്തുണയ്ക്കുമോ?കണ്ടറിയണം. ഫണ്ടുകൾ വിട്ടു നിന്നാൽ

Sreekantan S
Feb 221 min read


ഇന്ത്യയെ അറിയുന്ന അദാനി
എനിക്ക് എന്തു കൊണ്ട് അദാനി പ്രേമം?. രാഷ്ട്ര നിർമ്മിതിക്ക് പ്രാമുഖ്യം നൽകുന്ന ഒരു കോർപ്പറേറ്റായതുകൊണ്ടു തന്നെ . കോർപ്പറേറ്റുകൾ എന്നു കേട്ടാൽ വിറ പൂണ്ട് കലി രൂപം കൊള്ളുന്ന ബുദ്ധിജീവികളെ തട്ടി നടക്കാൻ പാടില്ലാത്ത കേരള രാജ്യത്തിരുന്നു കൊണ്ട് അവരുടെ ഭാഷയിൽ മൂരാച്ചി എഴുതുന്നു. മധുര മനോജ്ഞ ചീനയ്ക്കാകാമെങ്കിൽ പിന്നെ എൻ്റെ ഭാരതത്തിനുമാകാം. അദാനി കീ ജയ് !. AI ഡേറ്റാ സെൻ്ററിലും ഗ്രീൻ എനർജിയിലും അദാനി മുടക്കാൻ പോകുന്നത് 100 ബില്യൺ ഡോളർ. വരുന്ന ഒരു ദശാബ്ദത്തിൽ ഭാരതത്തിൻ്റെ Al മേഖലയിൽ അടി

Sreekantan S
Feb 211 min read


വല്ലവൻ്റെയും കാശിട്ട് കളിക്കുന്നവർ
ആമസോൺ സ്ഥാപകൻ ജഫ് ബസോസിൻ്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടൺ പോസ്റ്റിൻ്റെ മൂന്നിലൊന്ന് ജീവനക്കാർക്ക് പണി പോയി. കൂട്ട പിരിച്ചുവിടൽ. ശശി തരൂരിൻ്റെ മകനും പണി പോയി. ഡൽഹി ബ്യൂറോ ചീഫ് പ്രാൻഷു വർമ്മയ്ക്കും പിരിഞ്ഞു പോകാൻ നോട്ടീസ് കിട്ടിയെന്നാണറിവ്. മലയാളക്കരയിലും പല പത്രങ്ങളും ഊർദ്ധശ്വാസം വലിച്ചു തുടങ്ങി. ചാനലുകളിലേക്കും രോഗം സംക്രമിച്ച് തുടങ്ങിയിട്ടുണ്ട്. സാറ്റ്ലൈറ്റ് ചാനലുകൾ തട്ടിമുട്ടി പോവുകയാണ്. അതിനിടെ പുതിയത് രണ്ടെണ്ണം വരുന്നുവെന്ന് കേൾക്കുന്നു.ചുരുങ്ങുന്ന പരസ്യ കമ്പോളത്തിൽ ഇവയെല്ലാം എ

Sreekantan S
Feb 211 min read


എല്ലാം ജാതിയും മതവും
ജാതിയാണോ വലുത് മതമാണോ വലുത്?. വിശാല ഹിന്ദു ഐക്യത്തിന് തടയിടുന്ന സുകുമാരൻ നായരും കൂട്ടാളികളും ജാതി കാർഡ് ഉപയോഗിച്ച് സ്വാർത്ഥം കൊയ്യുന്നു. അതിനു വേണ്ടി അവർ എക്കാലത്തും ഉപയോഗിക്കുന്ന സംജ്ഞയാണ് സമദൂരം.ഹിന്ദു ഐക്യം അവരുടെ ചിന്തകളിലില്ല. കാന്തപുരവും സമസ്തയും ലീഗും മുജാഹിദും എല്ലാം ഒന്നിച്ചു കൂടി ശാക്തിക ബലം സ്വരുക്കൂട്ടി കേരള രാഷ്ടീയം വരുതിയിൽ നിർത്താൻ ഒരു വശത്ത് ശ്രമിക്കുമ്പോൾ ഹിന്ദു ഐക്യത്തെ മുളയിലെ നുള്ളാനാണ് സുകുമാരൻ നായരുടെ ശ്രമം. എല്ലാം സുകുമാര കല. എൻ എസ്എസ് ഡയറക്ടർ ബോർഡിൻ്റ

Sreekantan S
Feb 211 min read


സ്വർണ്ണ വില വ്യതിയാനത്തിൻ്റെ ഗതി
സ്വർണ്ണത്തിൻ്റ വലിയ തോതിലുള്ള കത്തിക്കയറലും പൊട്ടലും ഒക്കെ ശമിച്ചോ?. ഗോൾഡ് -സിൽവർ റേഷ്യോ 60നു മുകളിൽ എത്തിയത് കമ്പോളം സ്ഥിരതയാർജ്ജിച്ചതിൻ്റെ സൂചനയായി കണക്കാക്കുന്നു. സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ആനുപാതിക മൂല്യത്തിൻ്റെ സൂചികയാണ് ഗോൾഡ് - സിൽവർ റേഷ്യോ. ഒരു ഔൺസ് സ്വർണ്ണം വാങ്ങാൻ എത്ര ഔൺസ് വെള്ളി വേണം?. സ്വർണ്ണ വിലയെ വെള്ളി വില കൊണ്ട് ഹരിച്ചാൽ ഗോൾഡ് - സിൽവർ റേഷ്യോ കിട്ടും. വെള്ളി വില ഗണ്യമായി കൂടിയപ്പോൾ ഗോൾഡ് - സിൽവർ റേഷ്യോ വല്ലാണ്ടങ്ങ് താഴ്ന്നു.43.80 ലേക്ക് വരെ താഴ്ന്നിരുന്ന

Sreekantan S
Feb 211 min read


സ്റ്റാലിൻ പണമൊഴുക്കുമ്പോൾ വിജയ് വിസിലടി
മുയഅടുത്ത ഊഴം ഉറപ്പിക്കാൻ സ്റ്റാലിൻ നില മറന്ന് പണം ചെലവിടുന്നു. തരുന്ന പണം ഒക്കെ വാങ്ങിക്കോളൂ. നമ്മുടെ പണമല്ലേ. പോകുമ്പോൾ ചെവിയിൽ വിസിലടിച്ച് അവരെ നമുക്ക് യാത്രയാക്കാം എന്നാണ് ജനത്തോട് വിജയ് പറയുന്നത്. വിസിലണല്ലോ വിജയ് യുടെ തമിഴക വെട്രി കഴകത്തിൻ്റെ ചിഹ്നം . സ്റ്റാലിൻ്റെ പണമാണോ വിജയ് യുടെ വിസിലാണോ തമിഴകത്തിൻ്റെ രാഷ്ട്രീയ ഭാഗധേയം നിശ്ചയിക്കുക എന്ന് കാത്തിരുന്ന് കാണാം. 1. 31 കോടി വനിതകൾക്ക് 5,000 രൂപ അക്കൗണ്ടിൽ. കലൈജ്ഞർ വിമൻസ് റൈറ്റ്സ് സ്കീം.ഇതോടെ തമിഴ്നാടിൻ്റെ ബജറ്റിൽ സബ്സിഡി

Sreekantan S
Feb 211 min read


ഇന്ത്യൻ IT യുടെ ഭാവി?
AI വിഴുങ്ങുമോ ഇന്ത്യൻ ഐടി കമ്പനികളെ?. ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ആശങ്ക ബാക്കി നിൽക്കുന്നു. വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ ഐടി കമ്പനികളോട് പഴയ മമതയില്ല.ഫ്രബ്രുവരിയിലെ ആദ്യ രണ്ടാഴ്ച 10,956 കോടി മതിപ്പ് വില വരുന്ന ഇന്ത്യൻ ഐടി ഓഹരികൾ അവർ കയ്യൊഴിഞ്ഞ് കാണുന്നു.കഴിഞ്ഞ കൊല്ലമേ ഈ ശനിദശ തുടങ്ങി. Al ഭീതിയിൽ കഴിഞ്ഞ കൊല്ലം അവർ വിറ്റു മാറിയത് 74,698 കോടിയുടെ ഇന്ത്യൻ ഐടി ഓഹരികളാണ്.ഇക്കൊല്ലം ജനുവരിയിൽ 1,835 കോടിയുടെ വിൽപ്പന. രണ്ടക്ക രക്തച്ചൊരിച്ചിലിലാണ് ഒട്ടുമിക്ക ഐടി ഫ്രണ്ട് ലൈനും.വിപ്രോ

Sreekantan S
Feb 211 min read


സർവം AI എന്ന ഇന്ത്യൻ ബദൽ
ഭാഷയുടെ മൊഴിമാറ്റം യന്ത്രങ്ങൾ ചെയ്യും കാലം. മലയാളത്തിൽ എഴുതിയ ഒരു ഖണ്ഡിക നിമിഷങ്ങൾക്കുള്ളിൽ ഹിന്ദിയിലേക്ക്. തിരിച്ചും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ LLM അഥവാ ലാർജ് ലാംഗ്വേജ് മോഡൽ ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നമ്മുടെ ഗവേഷകർ. ഭാരതം പോലെ ഭാഷാ വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്ത് എൽഎൽഎമ്മുകളുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. ഇവിടെയാണ് ബങ്കലൂരുവിലെ ഒരു സ്റ്റാർട്ടപ്പായ സർവം AI പ്രസക്തമാവുന്നത്. ഗൂഗിൾ ജെമിനിയെയും ചാറ്റ് ജിപിടിയെയും കടത്തിവെട്ടാൻ ശേഷിയുള്ള ഉത്പന്നങ്ങ

Sreekantan S
Feb 211 min read


ജിഡിപി കണക്കുകൾക്ക് ‘സി ഗ്രേഡ്’ — എഎംഎഫ് വിലയിരുത്തലും വിവാദങ്ങളും
ഇന്ത്യയുടെ ജിഡിപി കണക്കുമാറ്റത്തെ? അതരം വ്യാഖ്യാനങ്ങളുമായി ചിലർ രംഗത്തു വന്നിരിക്കുന്നു. ഒരു കൂട്ടർ ഇത് വീർപ്പിച്ചാണെന്ന് ആരോപിക്കുന്നു. ഉപോത്തബലകമായി യു.പി.എയുടെ ഒരു നിരീക്ഷണമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ജിഡിപി എസ്റ്റിമേഷൻ അവലോകിക്കുന്ന സ്വതന്ത്രമായ നവീകരണങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ ജിഡിപി കണക്കുകൾക്ക് പൊതുവിൽ എ.എം എഫ് സി ഗ്രേഡ് നൽകി. ഇതോടെ പിടിച്ചുപറ്റിയ എല്ലാം കള്ളമാണെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. എഎംഎഫിൽ ഇരിക്കുന്ന ചിലർ നന്നാവുന്നു. ഇന്ത്യയുടെ പ്രതിനിധി ക

Sreekantan S
Feb 212 min read


റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു: വായ്പയെടുക്കുന്നവർക്കും സമ്പദ് വ്യവസ്ഥയ്ക്കും ആശ്വാസം
ദവന വായ്പയുടെ മാസ അടവ് കുറയും. അനവധി ലക്ഷം രൂപ വീതിയായ വായ്പയെടുത്തവർക്കു ഇഎമിയിൽ നാലായിരം രൂപ വരെ കുറവ് വരാം. അതേസമയം റിപ്പോ കാണ് റിസർവ് ബാങ്ക് ഇന്ന് നടത്തിയതാണ്. ഇനി റിപ്പോ റേറ്റ് അഞ്ഞ് ശതമാനമാണ് റിസർവ് ബാങ്കിന്റെ മണിറ്ററി പോളിസി കമ്മറ്റി പ്രഖ്യാപനം വന്നുിരിക്കുന്നു. ഈ വർഷം ഇതുവരെ ഒന്നുകാൽ ശതമാനത്തിന്റെ കുറവ് റിപ്പോ റേറ്റിൽ ആർബിഐ വരുത്തിയിട്ടുണ്ട്. ഫെബ്രുവരിക്കും ജൂണിനിടയിൽ ഒരു ശതമാനം കുറച്ചു. ഓഗസ്റ്റിലും ഒക്ടോബറിലും സ്റ്റാറ്റസ് കോ. എസ് ബി ഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബ

Sreekantan S
Jan 281 min read
bottom of page
