സ്റ്റാലിൻ പണമൊഴുക്കുമ്പോൾ വിജയ് വിസിലടി
- Sreekantan S

- Feb 21
- 1 min read

മുയഅടുത്ത ഊഴം ഉറപ്പിക്കാൻ സ്റ്റാലിൻ നില മറന്ന് പണം ചെലവിടുന്നു. തരുന്ന പണം ഒക്കെ വാങ്ങിക്കോളൂ. നമ്മുടെ പണമല്ലേ. പോകുമ്പോൾ ചെവിയിൽ വിസിലടിച്ച് അവരെ നമുക്ക് യാത്രയാക്കാം എന്നാണ് ജനത്തോട് വിജയ് പറയുന്നത്. വിസിലണല്ലോ വിജയ് യുടെ തമിഴക വെട്രി കഴകത്തിൻ്റെ ചിഹ്നം . സ്റ്റാലിൻ്റെ പണമാണോ വിജയ് യുടെ വിസിലാണോ തമിഴകത്തിൻ്റെ രാഷ്ട്രീയ ഭാഗധേയം നിശ്ചയിക്കുക എന്ന് കാത്തിരുന്ന് കാണാം. 1. 31 കോടി വനിതകൾക്ക് 5,000 രൂപ അക്കൗണ്ടിൽ. കലൈജ്ഞർ വിമൻസ് റൈറ്റ്സ് സ്കീം.ഇതോടെ തമിഴ്‌നാടിൻ്റെ ബജറ്റിൽ സബ്സിഡി കണക്ക് 59,526 കോടിയായി. സർക്കാർ ചെലവിൻ്റെ 13.6% സബ്സിഡി . രാജ്യത്തെ ഏറ്റവും ഉയർന്ന സബ്സിഡി ബില്ലുകളിൽ ഒന്നാണ് സ്റ്റാലിൻ വെച്ചു നീട്ടുന്നത്. സർക്കാർ ചെലവിടുന്ന ഓരോ ഏഴു രൂപയിൽ ഒരു രൂപ സബ്സിഡി . നേരത്തെ ഇത് 10 രൂപയിൽ ഒരു രൂപ എന്ന നിലയായിരുന്നു.234 അംഗ സഭയിൽ 131 സീറ്റ് ഒറ്റയ്ക്ക് നേടിയാണ് ഡിഎംകെ കഴിഞ്ഞ തവണ ഭരണം പിടിച്ചത്. മുന്നണിയായി 159 സീറ്റും . ഇക്കുറി ഭരണ വിരുദ്ധ വികാരം, വിജയ് യുടെ ചൂളം വിളിയിൽ കത്തിക്കാളിയാൽ സ്റ്റാലിൻ എറിയുന്ന നോട്ട് ?.വിജയ് യുടെ ഇന്നത്തെ സേലം റാലിയിലും കൂടിയത് വൻ ജനാവലി. കണ്ടു നിന്ന ഒരു മഹാരാഷ്ട്ര സ്വദേശി ഹൃദയ സ്തംഭനം വന്ന് മരിച്ചു. വിജയ് യെ എന്തോ ഏതോ കൂടോത്രം പിടി വിടാതെ.




Comments