top of page

ഇന്ത്യൻ IT യുടെ ഭാവി?


AI വിഴുങ്ങുമോ ഇന്ത്യൻ ഐടി കമ്പനികളെ?. ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ആശങ്ക ബാക്കി നിൽക്കുന്നു. വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ ഐടി കമ്പനികളോട് പഴയ മമതയില്ല.ഫ്രബ്രുവരിയിലെ ആദ്യ രണ്ടാഴ്ച 10,956 കോടി മതിപ്പ് വില വരുന്ന ഇന്ത്യൻ ഐടി ഓഹരികൾ അവർ കയ്യൊഴിഞ്ഞ് കാണുന്നു.കഴിഞ്ഞ കൊല്ലമേ ഈ ശനിദശ തുടങ്ങി. Al ഭീതിയിൽ കഴിഞ്ഞ കൊല്ലം അവർ വിറ്റു മാറിയത് 74,698 കോടിയുടെ ഇന്ത്യൻ ഐടി ഓഹരികളാണ്.ഇക്കൊല്ലം ജനുവരിയിൽ 1,835 കോടിയുടെ വിൽപ്പന. രണ്ടക്ക രക്തച്ചൊരിച്ചിലിലാണ് ഒട്ടുമിക്ക ഐടി ഫ്രണ്ട് ലൈനും.വിപ്രോ 19%, എൽടിഐ മൈൻഡ്ട്രീ 22%. ഇൻഫോസിസും ടി സിഎസും എല്ലാം താഴോട്ട്. അമേരിക്കൻ വ്യാപാര കരാർ സാർത്ഥകമാവുമെന്നായതോടെ ഇന്ത്യയിൽ 19,675 കോടി വിറ്റതിനേക്കാൾ കൂടുതൽ വാങ്ങാൻ വിദേശികൾ തയ്യാറായിട്ടുണ്ട്. എന്നാൽ, ഐടിയിൽ നിന്ന് കാപ്പിറ്റൽ ഗുഡ് സിലേക്കും ബാങ്കുകളിലേക്കും ഓയിൽ ആൻറ് ഗ്യാസിലേക്കും അവർ ചുവടുമാറുന്നു. ഈ ട്രെൻ്റ് എത്ര നാൾ?. പാഴൂർ പടിക്കൽ ഒരു ഉത്തരം?.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page