top of page

വല്ലവൻ്റെയും കാശിട്ട് കളിക്കുന്നവർ


ആമസോൺ സ്ഥാപകൻ ജഫ് ബസോസിൻ്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടൺ പോസ്റ്റിൻ്റെ മൂന്നിലൊന്ന് ജീവനക്കാർക്ക് പണി പോയി. കൂട്ട പിരിച്ചുവിടൽ. ശശി തരൂരിൻ്റെ മകനും പണി പോയി. ഡൽഹി ബ്യൂറോ ചീഫ് പ്രാൻഷു വർമ്മയ്ക്കും പിരിഞ്ഞു പോകാൻ നോട്ടീസ് കിട്ടിയെന്നാണറിവ്. മലയാളക്കരയിലും പല പത്രങ്ങളും ഊർദ്ധശ്വാസം വലിച്ചു തുടങ്ങി. ചാനലുകളിലേക്കും രോഗം സംക്രമിച്ച് തുടങ്ങിയിട്ടുണ്ട്. സാറ്റ്ലൈറ്റ് ചാനലുകൾ തട്ടിമുട്ടി പോവുകയാണ്. അതിനിടെ പുതിയത് രണ്ടെണ്ണം വരുന്നുവെന്ന് കേൾക്കുന്നു.ചുരുങ്ങുന്ന പരസ്യ കമ്പോളത്തിൽ ഇവയെല്ലാം എത്ര നാൾ?. മൂലധനം കുറഞ്ഞ ഡിജിറ്റൽ ചാനലുകൾ പെറ്റുപെരുകുന്നു. പുതുതായി വരുന്നവരെല്ലാം വ്യത്യസ്തമെന്ന് മേനി പറയും. പോകെ പോകെ എല്ലാം ഒരമ്മ പെറ്റ മക്കളെ പോലെയെന്ന് പ്രേക്ഷകർ തിരിച്ചറിയും. മീഡിയ ഇൻഡസ്ട്രിയുടെ സ്വഭാവം അറിയുന്നവർ ഈ രംഗത്ത് ഇന്ന് മുതൽ മുടക്കാൻ രണ്ട് വട്ടം ആലോചിക്കും. 24,440 കോടി അമേരിക്കൻ ഡോളർ ആസ്തിയുള്ള ജഫ് ബസോസ് ചെലവുചുരുക്കി മുണ്ടു മുറുക്കുമ്പോൾ ഈ കുഞ്ഞു കേരളത്തിൽ മടിശീല അഴിക്കുന്നവർ ആര്?. പ്രൊമോട്ടർമാരുടെ ട്രാക്ക് റെക്കോഡ്?. പരിശോധിക്കപ്പെടേണ്ടതാണ്.മേലനങ്ങാതെ വല്ലവരുടെയും കാശ് വെച്ച് കളിക്കുന്നു. നാടുനീളെ കൂറ്റൻ ഹോർഡിങ്ങുകൾ വെച്ച് വന്നവർ പോയ വഴി അറിയില്ല. എന്തെല്ലാം ജീവിതത്തിൽ പഠിക്കാനുണ്ട്?.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page