top of page

എല്ലാം ജാതിയും മതവും


ജാതിയാണോ വലുത് മതമാണോ വലുത്?. വിശാല ഹിന്ദു ഐക്യത്തിന് തടയിടുന്ന സുകുമാരൻ നായരും കൂട്ടാളികളും ജാതി കാർഡ് ഉപയോഗിച്ച് സ്വാർത്ഥം കൊയ്യുന്നു. അതിനു വേണ്ടി അവർ എക്കാലത്തും ഉപയോഗിക്കുന്ന സംജ്ഞയാണ് സമദൂരം.ഹിന്ദു ഐക്യം അവരുടെ ചിന്തകളിലില്ല. കാന്തപുരവും സമസ്‌തയും ലീഗും മുജാഹിദും എല്ലാം ഒന്നിച്ചു കൂടി ശാക്തിക ബലം സ്വരുക്കൂട്ടി കേരള രാഷ്ടീയം വരുതിയിൽ നിർത്താൻ ഒരു വശത്ത് ശ്രമിക്കുമ്പോൾ ഹിന്ദു ഐക്യത്തെ മുളയിലെ നുള്ളാനാണ് സുകുമാരൻ നായരുടെ ശ്രമം. എല്ലാം സുകുമാര കല. എൻ എസ്എസ് ഡയറക്ടർ ബോർഡിൻ്റെ പേരിൽ പത്രക്കുറിപ്പേ ഉള്ളു.നായരെ ചോദ്യം ചെയ്യാൻ പാങ്ങുള്ള ഒരുത്തനും മരുന്നിനു പോലും അതിലില്ല. ഇന്നത്തെ സിസ്റ്റത്തിൽ ഉടനെങ്ങും മാറ്റം പ്രതീക്ഷിക്കുകയും വേണ്ട. അത്തരത്തിലൊരു പ്രാതിനിധ്യ ജനാ ധിപത്യമാണ് പെരുന്ന പിന്തുടരുന്നത്. വെള്ളാപ്പള്ളി ഐക്യം എന്നു പറഞ്ഞപ്പോൾ വെള്ളാപ്പള്ളിയുടെ മകൻ ബിഡിജെഎസ് ആണെന്നും ആ പാർടി എൻഡിഎ ഘടകകക്ഷിയാണെന്നും എൻഎസ്എസ് നേതൃത്വത്തിന് അറിയില്ലായിരുന്നോ?. ചാടി പുറപ്പെട്ടിട്ട് എന്തേ പൊടുന്നനെ പിന്മാറ്റം?. ദശാബ്ദങ്ങൾ ഭരിച്ച് മുടിച്ച് നായരുടെ ഗതി അധോഗതിയായി. വിദ്യാഭ്യാസ രംഗത്ത് എംഇഎസ് എവിടെ നിൽക്കുന്നു? എൻഎസ്എസ് എവിടെ നിൽക്കുന്നു?. സ്വാശ്രയം വന്നപ്പോൾ പുറംതിരിഞ്ഞ് നിന്നു. ഫസൽ ഗഫൂറും കൂട്ടരും ഒക്കെ വൻ മുതൽ മുടക്കോടെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. അവർ റിസ്ക്കെടുത്തു. ചിലതു വിജയിച്ചു; ചിലതു പരാജയപ്പെട്ടു.വെള്ളാപ്പള്ളിയും ആ വഴിക്ക് ഒരു കൈ നോക്കി. ലാഭേച്ഛയെന്ന് അധിക്ഷേപിച്ച് സുകുമാരനും കൂട്ടരും നായരെ കരയ്ക്കിരുത്തി. മറ്റ് സമുദായങ്ങളുടെ ഉന്നമനം കണ്ട് കണ്ണ് മഞ്ഞളിച്ചിരിക്കാനാണ് നായരുടെ ദുർവിധി. എഞ്ചിനീയറിങ്ങിൽ തുടങ്ങിയ യിടത്ത്, മെഡിക്കലിൽ ഇല്ലേ ഇല്ല. കഴിഞ്ഞ 30 വർഷം കൊണ്ട് എംഇഎസ് നേടിയ വളർച്ച വസ്തുനിഷ്oമായി ഒന്നു പഠിക്കാൻ പോലും കഴിയാത്ത എൻഎസ്എസ് നേതൃത്വം.തങ്ങൾക്ക് സ്വാധീനമുള്ള രാഷ്ട്രീയ നേതൃത്വം ഭരണത്തിൽ വന്നാലെ രക്ഷയുള്ളു എന്ന ബോധ്യം പെരുന്നയിൽ ഉദിക്കാത്തത് എന്തുകൊണ്ട്?. സുകുമാരൻ നായരുടെ സമ്മതം തേടിയിട്ടാണോ നാട്ടിലെങ്ങും നായരീഴവ കല്യാണങ്ങൾ നടക്കുന്നത് ?. നായർ ആൺ പിള്ളേർ ഈഴവ പെൺപിള്ളാരെ കെട്ടുന്നു. തിരിച്ചും. ഭക്തിനിർഭരാമായി ദൈവദശകം ചൊല്ലി കേട്ട്.അതു പോലെ‌ കാല പ്രയാണത്തിൽ വിശാല ഹിന്ദുഐക്യം ഇവിടെ സാദ്ധ്യമാവുക തന്നെ ചെയ്യും. നിലനിൽപ്പ് പ്രശ്നമാവുമ്പോൾ ഒന്നിക്കാതെ തരമില്ലല്ലോ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page