top of page

സർവം AI എന്ന ഇന്ത്യൻ ബദൽ

ഭാഷയുടെ മൊഴിമാറ്റം യന്ത്രങ്ങൾ ചെയ്യും കാലം. മലയാളത്തിൽ എഴുതിയ ഒരു ഖണ്ഡിക നിമിഷങ്ങൾക്കുള്ളിൽ ഹിന്ദിയിലേക്ക്. തിരിച്ചും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ LLM അഥവാ ലാർജ് ലാംഗ്വേജ് മോഡൽ ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നമ്മുടെ ഗവേഷകർ. ഭാരതം പോലെ ഭാഷാ വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്ത് എൽഎൽഎമ്മുകളുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. ഇവിടെയാണ് ബങ്കലൂരുവിലെ ഒരു സ്റ്റാർട്ടപ്പായ സർവം AI പ്രസക്തമാവുന്നത്. ഗൂഗിൾ ജെമിനിയെയും ചാറ്റ് ജിപിടിയെയും കടത്തിവെട്ടാൻ ശേഷിയുള്ള ഉത്പന്നങ്ങൾ ചുരുങ്ങിയ കാലത്തിനകം സർവം വികസിപ്പിച്ചെടുത്തിരിക്കുന്നു. വിവിധ ഇന്ത്യൻ ഭാഷകൾ കൃത്യമായ മൊഴി മാറ്റത്തോടെ ഉച്ചാരണത്തോടെ സർവം ടൂളുകൾ പകർന്നു നൽകും. ഇന്ത്യയിലെ 22 ഭാഷകൾ ഇതിനകം അവർക്ക് വഴങ്ങിക്കഴിഞ്ഞു. 2023 ഓഗസ്റ്റിൽ തുടങ്ങിയ സർവത്തിന് ഇത് വലിയ നേട്ടം തന്നെ. ഭാഷാ മൊഴിമാറ്റം പോലെ അനായാസം text to speech ദൗത്യവും. ബുൽബുൽ വി 1, ബുൽ ബുൽ വി 3 എന്നീ പ്ളാറ്റ്ഫോമുകളിലൂടെ ഈ ബഹുഭാഷാ മൊഴിമാറ്റം text to speech modeൽ ഭംഗിയായി നിറവേറ്റുന്നു. വിവേക് രാഘവനും പ്രത്യുഷ് കുമാറും. രണ്ടു പേരാണ് സർവം AI യുടെ തലച്ചോർ . രണ്ടു പേരും ഐഐടികളിൽ പഠിച്ചവർ. കേന്ദ്ര സർക്കാർ ഇന്ത്യ എ ഐ മിഷനിൽ ഉൾപ്പെടുത്തി സർവത്തിന് സമ്പൂർണ പിന്തുണ നൽകുന്നു. സർവം Al ഗൂഗിളിനും ഓപ്പൺ Alയ്ക്കും ഇന്ത്യൻ ബദലാവട്ടെ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page