15% ട്രംപ് തീരുവ ഏറ്റവും ഗുണം കിട്ടുന്നവരിൽ ഇന്ത്യയും
- Sreekantan S

- Feb 23
- 1 min read

കോടതി വിധിയുടെ പശ്ചാത്തലത്തിൽ ട്രംപ് ചുമത്തിയ പുതിയ തീരുവ ഏറ്റവും ഗുണം ചെയ്യുന്ന മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും. ഫിനാൻഷ്യൽ ടൈംസ് വിലയിരുത്തലിൽ ട്രംപിൻ്റെ പുതുക്കിയ 15 % തീരുവ കൊണ്ട് ഏറ്റവും ഗുണം ബ്രസീലിന്. പിന്നെ ചൈന. അതു കഴിഞ്ഞാൽ ഇന്ത്യ.
ട്രംപ് എറ്റവും കൂടുതൽ വാളെടുത്ത് ഉറഞ്ഞു തുളളിയ രാഷ്ട്രങ്ങൾക്കു തന്നെ കൂടുതൽ തീരുവ ഇളവ് കിട്ടുന്നു എന്നത് വിരോധാഭാസം.ബ്രസീലിന് ശരാശരി 13.6% തീരുവ ഇളവ് കിട്ടി. ചൈനയ്ക്ക് 7.1% . ഇന്ത്യക്ക് 6% . ഗ്ളോബൽ ട്രേഡ് അലർട്ട് എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിൻ്റെ പoനത്തെ ആധാരമാക്കിയാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്.
കോടതി വിധി വന്നപാടെ 10% തീരുവ ചുമത്താനാണ് ട്രംപ് ആദ്യം പദ്ധതിയിട്ടത്. അങ്ങനെ ആയെങ്കിൽ കേമമായേനെ. വലിയ എതിർപ്പ് അമേരിക്കയിൽ തന്നെ ക്ഷണിച്ച് വരുത്തുകയാണ് ട്രംപ്. എന്തായാലും ഒടുവിൽ 15% ൽ എത്തി. നാളെ മുതൽ 150 ദിവസം 15% തീരുവയുടെ ആനുകൂല്യം ഇന്ത്യൻ കയറ്റുമതിക്കാർക്ക് അനുഭവിക്കാൻ അവസരമായിരിക്കുന്നു.
1974 ലെ നിയമത്തിൻ്റെ 301 വകുപ്പ് അനുസരിച്ച് വ്യത്യസ്ത രാജ്യങ്ങൾക്ക് വ്യത്യസ്ത നിരക്ക് ചുമത്താൻ തന്നെയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.150 ദിവസത്തേക്ക് 15% .അത്രയേയുള്ളു ഈ ആനുകൂല്യത്തിൻ്റെ ആയുസ്സ്.




Comments