ട്രംപ് മുൻഗണനകൾക്കായി ലോകം കാത്തിരിക്കുന്നു
- Sreekantan S

- Feb 24
- 1 min read

ട്രംപിൻ്റെ അമേരിക്കയോടുള്ള അഭിസംബോധനയുണ്ട് ഇന്ന് . ഇന്ന് രാത്രി നടക്കുന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ അഡ്രസിൽ എന്തൊക്കെയാണ് മൂപ്പര് പറയാൻ പോകുന്നത്. ലോകം കാതോർക്കുന്നു.കുടിയേറ്റം, അതിർത്തി രക്ഷ, സാമ്പത്തികം . എല്ലാം പരാമർശിക്കപ്പെടാം.
രാഷ്ട്രത്തെയും അമേരിക്കൻ കോൺഗ്രസിനെയും പ്രസിഡൻ്റ് അഭിസംബോധന ചെയ്യുന്ന ഈ വാർഷിക കലാ പരിപാടിയിൽ ഡമോക്രാറ്റുകളും റിപ്പബ്ളിക്കൻസുമായ ജനപ്രതിനിധികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ സാക്ഷികളായുണ്ടാവും. ട്രംപിൻ്റെ പ്രസംഗം കഴിഞ്ഞാൽ ഡമോക്രാറ്റ് പ്രതിനിധി സംസാരിക്കും. വർജീനിയ ഗവർണ്ണർ അബിഗെയിൽ സ്പാൻബർഗർക്കാണ് ഇത്തവണ ഊ ഴം.ഡമോക്രാറ്റുകളുടെ നിലപാട് ഈ പെൺ ശബ്ദത്തിൽ വേദിയിൽ മുഴങ്ങും. നാലാം തവണ കോൺഗ്രസിലേക്ക് ജയിച്ചു കയറിയ അബിഗെയിൽ വർജീനിയയുടെ ആദ്യ വനിതാ ഗവർണ്ണറാണ്. ട്രംപിൻ്റെ കുടിയേറ്റ നയവും സാമ്പത്തികത്തിലെ തീരുവ വായ്ത്താരികളും അബിഗെയിൽ പിച്ചിചീന്തിയേക്കാം. സുപ്രിം കോടതിയെ ടൈപ്പോഗ്രഫിയിൽ ഇറ്റാലിക്സി ലാക്കുന്ന ട്രംപ് ഇതൊക്കെ ഗൗരവത്തിൽ എടുക്കാൻ പോകുന്നുണ്ടോ?. അതാണ് ലോക രാഷ്ട്രീയത്തിലെ കൗതുകം . അമേരിക്കൻ ഭരണഘടനയുടെ അനുച്ഛേദം 2, പട്ടിക മൂന്ന്, വ്യവസ്ഥ ഒന്ന്. വഴിപാടാണെങ്കിലും പാലിച്ചല്ലേ പറ്റൂ.




Comments