IT Meltdown, ശ്രീധർ വെമ്പു പറയുന്നത് സത്യമാവുമോ?
- Sreekantan S

- Feb 24
- 1 min read

ശ്രീധർ വെമ്പു പറയും പോലെ സംഭവിക്കുമോ?. ഐടി മേഖലയിലെ സംഭവവികാസങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആന്ത്രോപിക് പുറത്തുവിട്ട Al ടൂൾസ് ഐടിയിൽ ഇന്ന് മനുഷ്യർ ചെയ്യുന്ന പണി കവർന്നെടുത്താൽ?. വൻ പടയ്ക്ക് തൊഴിൽ നഷ്ടമാവും. ഉത്പാദനക്ഷമത നിലനിർത്താൻ കടുത്ത നടപടികൾ കമ്പനികൾക്ക് സ്വീകരിക്കേണ്ടി വരും. അന്തരീക്ഷമാകെ മാറും.
എന്തായാലും ഒരു കാര്യം ഉറപ്പായി. പരമ്പരാഗത SaaS മോഡൽ ഐടിയിൽ ഇനി അധികം നാൾ ഓടില്ല. SaaS എന്നാൽ ടoftware as Service . വാങ്ങിയ സോഫ്റ്റ് വെയറിൻ്റെ സർവീസും മെയിൻ്റനൻസും അപ്ഡേഷനുമെല്ലാം വെൻ്റർ കമ്പനി തന്നെ ചെയ്യുന്ന രീതി. ഇതിനിടയിലേക്കാണ് ആന്ത്രോപികിൻ്റെ AI പള്ഗിന്നുകൾ കടന്നു കയറുന്നത്.കാലോചിതയി വരുന്ന പ്രശ്നങ്ങൾ AI പ്ളഗിന്നുകൾ തീർത്താൽ പിന്നെ വെൻറർ എന്തിന്?.
ശ്രീധർ വെമ്പു പറഞ്ഞതെന്താണ്?. പറഞ്ഞു കൊണ്ടിരിക്കുന്നതെന്താണ്?ഗവേഷണത്തിനും സാങ്കേതികതയ്ക്കും മുടക്കുന്നതിൽ കൂടുതൽ സെയിൽസിനും മാർക്കറ്റിങ്ങിനും ചെലവിടുന്നത് ഏത് വ്യവസായത്തിലാണെങ്കിലും ആ പത്താണ്. ദീർഘകാലം ആ ബിസിനസ് മാതൃകയ്ക്ക് നിലനിൽപ്പുണ്ടാവില്ല. എഞ്ചിനീയറിങ്ങിൽ പ്രത്യേകിച്ചും. ഐടിയിലെ ഊതി വീർപ്പിച്ച ബലൂൺ Al ആവും കുത്തിപ്പൊട്ടിക്കുകയെന്ന് വെമ്പു പറഞ്ഞു കൊണ്ടിരിക്കുന്നു.
ആന്ത്രോപിക് തുറന്നു വിട്ട ഈ ഭീതി ലോകമെങ്ങും പരന്നതോടെ ഒറ്റ ദിവസം ഏതാണ്ട് രണ്ട് ലക്ഷം കോടിയുടെ ഐടി ഓഹരികളാണ് നിക്ഷേപകർ വിറ്റൊഴിഞ്ഞത്. മനുഷ്യ തലച്ചോർ ചെയ്തു വന്നിരുന്ന സങ്കീർണ്ണമായ പല പണികളും ഇനി വളരെ കുറഞ്ഞ സമയത്തിൽ Al ചെയ്യും. അതിസങ്കീർണ്ണമായ സാപ്പ് ERP യിലേക്ക് ചുവടു മാറാൻ Al പ്ളാറ്റ്ഫോമിൽ ആഴ്ചകൾ മതി. മനുഷ്യവിഭവശേഷി കൊല്ലങ്ങളെടുത്തു വന്നിരുന്ന പണി നിർമ്മിത ബുദ്ധി ആഴ്ചകൾ കൊണ്ട് ചെയ്യുമെന്നായി.
Palantir അടുത്തിടെ വികസിപ്പിച്ചെടുത്ത AI FDE അഥവാ എഐ പവേഡ് ഫോർവേഡ് ഡിപ്ളോയ്ഡ് എഞ്ചിനീയറിൻ്റെ കഥ Earnings call ൽ ചീഫ് ടെക്നോളജി ഓഫീസർ ശ്യാം ശങ്കർ പറഞ്ഞത് ഐടിയിലെ തലതൊട്ടപ്പന്മാർ നെഞ്ചിടിപ്പോടെയാണ് കേട്ടിരുന്നത്. Alയിലേക്കുള്ള സാങ്കേതിക ഗതി മാറ്റം ഈ മേഖലയിൽ നിലനിൽപ്പിന് അനിവാര്യമായിരിക്കുന്നു. ഐടി കമ്പനികളിൽ പണം മുടക്കുന്ന നിക്ഷേപകർ ലാഭക്കണക്കിനും വാല്യം വേഷനും അപ്പുറം AI ആഭിമുഖ്യം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പള്ള കീറും.
ആന്ത്രോപികിൻ്റെ ചാറ്റ് ബോട്ടായ ക്ലോഡ് ഓപ്പൺ AI യുടെ ചാറ്റ് ജിപിടിയുമായി കോഡിങ്ങിൽ ഏതാണ്ട് തുറന്ന യുദ്ധമാണ്. ആർക്കാവും മേൽക്കൈ?. പറയുക വയ്യ. കണ്ണുകൾ തുറന്ന്, കാതുകൾ കൂർപ്പിച്ച് നിക്ഷേപ ചുവടുകൾ ജാഗ്രതയോടെ.




Comments