ഇടിത്തീയായി AI, ഐടി ഇടിവിൽ ഓഹരി താഴോട്ട്
- Sreekantan S

- Feb 24
- 1 min read

Al ഭീതി ഇടിത്തീയായി ഐടിയെ ഉലയ്ക്കുന്നു. ട്രംപ് തീരുവ എന്ന അശ നിപാതം, കയറുന്ന ക്രൂഡ്, ദുർബല ഗ്ളോബൽ ക്യൂസ്. എല്ലാം കൂടി സെൻസെക്സിനും നിഫ്റ്റിക്കും ഇന്നത്തെ F&O ക്ളോസിങ് കളിയിൽ കനത്ത പ്രഹരമേൽപ്പിച്ചു.
590 കോടിയുടെ തട്ടിപ്പിലെ 556 കോടിയും വീണ്ടെടുത്തതായി ഹരിയാന സർക്കാർ വ്യക്തമാക്കിയതോടെ ഐ ഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി പച്ച തൊട്ട കാഴ്‌ച ശ്രദ്ധേയമായി.
ഐടി സെല്ലോഫ് കാരണം രണ്ട് ഇൻഡക്സുകളും ഒരു ശതമാനം കുറഞ്ഞു.ഇടയ്ക്ക് ഒന്നര ശതമാനം വരെയായി ഇടിവ്.നിഫ്റ്റി ഐടി ഇൻഡക്സ് ഒരു വേള മൂന്നു ശതമാനത്തിലേറെ കുറഞ്ഞു.
എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, എറ്റേണൽ എന്നിവ 4% വരെ കുറഞ്ഞത് നിഫ്റ്റിക്ക് വലിയ അടിയായി. മൂവർക്കും നിഫ്റ്റിയിൽ സാമാന്യം നല്ല വെയ്റ്റേജ് ഉണ്ടല്ലോ. . ടിസിഎസും താഴ്ന്നു തന്നെ നിന്നു.
എല്ലാ സെക്ടറൽ ഇൻഡക്സുകളും ചുവപ്പിലായിരുന്നു. ഐടി കഴിഞ്ഞാൽ റിയാൽറ്റി, ഓട്ടോ എല്ലാം താഴോട്ട് . F&O ക്ളോസിങ്ങിൽ ഇടപാടുകാർ ഒന്നുകിൽ സ്ക്വയർ ഓഫ് ചെയ്യും. അല്ലെങ്കിൽ റോളോവർ . എന്തായാലും ആകെ ബഹളം. പുതിയ സെറ്റിൽമെൻ്റ് നാളെ തുടങ്ങും. ബാക്കി കളികൾ അപ്പോഴറിയാം.




Comments