top of page

എഫ്&ഒ ക്ളോസിങ്, ജിഡിപി കണക്കുകൾ, ട്രംപ് തീരുവകൾ ദലാൾ സ്ട്രീറ്റ് എവിടേക്ക്?


ഈ ആഴ്ച നിക്ഷേപകർ കരുതിയിരിക്കണം. വലിയ വില വ്യതിയാനങ്ങൾക്ക് സ്റ്റോക് മാർക്കറ്റ് വേദിയാവാൻ സർവ സാദ്ധ്യതയും കാണുന്നു. ചെറുകിടക്കാർ സൂക്ഷി ക്കണം.


എഫ് ആൻറ് ഒ ക്ളോസിങ്, പുതിയ ജി ഡിപി കണക്കുകൾ, ട്രംപും കോടതി വിശേഷങ്ങളും എല്ലാം ഇൻഡക്സുകളെ ആട്ടി ഉലയ്ക്കാം. വിദേശ ഫണ്ടുകളെ സ്വാധീനിക്കാൻ അമേരിക്ക - ഇറാൻ വിഷയം . പിന്നെ ക്രൂഡോയിൽ വില എങ്ങോട്ട്'? വിദേശ ഫണ്ടുകൾ ഐടിയോടുള്ള നിർമമത ഈ ആഴ്ചയും തുടർന്നേക്കാം. ഈ സാഹചര്യത്തിൽ തദ്ദേശ ഫണ്ടുകൾ കയ്യയച്ച് പിന്തുണയ്ക്കുമോ?കണ്ടറിയണം.


ഫണ്ടുകൾ വിട്ടു നിന്നാൽ ലിക്വിഡിറ്റി കുറഞ്ഞ് വറ്റി വരണ്ട പോലെയാവും കമ്പോളം. ചെറുകിടക്കാർ ജാഗ്രഥൈ. വലിയ പൊസിഷനുകൾ എടുക്കാതെ കരയ്ക്കിരിക്കുന്നതാവും ഉചിതമെന്ന് വിദഗ്ദ്ധർ പൊതുവിൽ പറയുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page