top of page

സ്വർണ്ണ വില വ്യതിയാനത്തിൻ്റെ ഗതി


സ്വർണ്ണത്തിൻ്റ വലിയ തോതിലുള്ള കത്തിക്കയറലും പൊട്ടലും ഒക്കെ ശമിച്ചോ?. ഗോൾഡ് -സിൽവർ റേഷ്യോ 60നു മുകളിൽ എത്തിയത് കമ്പോളം സ്ഥിരതയാർജ്ജിച്ചതിൻ്റെ സൂചനയായി കണക്കാക്കുന്നു. സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ആനുപാതിക മൂല്യത്തിൻ്റെ സൂചികയാണ് ഗോൾഡ് - സിൽവർ റേഷ്യോ. ഒരു ഔൺസ് സ്വർണ്ണം വാങ്ങാൻ എത്ര ഔൺസ് വെള്ളി വേണം?. സ്വർണ്ണ വിലയെ വെള്ളി വില കൊണ്ട് ഹരിച്ചാൽ ഗോൾഡ് - സിൽവർ റേഷ്യോ കിട്ടും. വെള്ളി വില ഗണ്യമായി കൂടിയപ്പോൾ ഗോൾഡ് - സിൽവർ റേഷ്യോ വല്ലാണ്ടങ്ങ് താഴ്ന്നു.43.80 ലേക്ക് വരെ താഴ്ന്നിരുന്നു. വെള്ളി വിലയിലെ കത്തിക്കയറ്റം ശമിച്ചതോടെ സ്വർണ്ണ വില അതേ വഴിയിലായി. വെള്ളി തിരുത്തി സ്ഥിരത ആർജിച്ചതോടെ സ്വർണ്ണവും വലിയ ചാഞ്ചാട്ടം നിർത്തി . വില വ്യതിയാനത്തിൽ ഇനി വെള്ളി മുന്നേ ഗമിക്കാനുള്ള സാദ്ധ്യത തള്ളുകയാണ് വിദഗ്ധർ. ആനുപാതിക മൂല്യ നിർണ്ണയം സ്വർണ്ണ പക്ഷത്ത് നിലയുറപ്പിക്കുമെന്ന് അവർ പറഞ്ഞുവെക്കുന്നു. വെള്ളിയും സ്വർണ്ണവും കയറി ഉച്ചസ്ഥായിയിൽ എത്തിയപ്പോഴാണ്, അല്ല വെള്ളി ഒരു മുഴം മുന്നിൽ നിന്നപ്പോഴാണ് ഗോൾഡ് -സിൽവർ റേഷ്യോ 43.80 ലേക്ക് എത്തിയത്. ഇനി ഉടനടി ആ സാദ്ധ്യത വിരളമത്രെ. സ്വർണ്ണത്തിൻ്റെ മേൽക്കൈ തുടർന്നാൽ അനുപാതം 72-74 വരെ പോകാമെന്ന് വിജയ് ഖേദിയ പറയുന്നു.സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങി കൂട്ടിയാൽ ആ നില വന്നാൽ അത്ഭുതപ്പെടാനില്ലതാനും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page