യെസ് ബാങ്കിന് 1068 കോടി ലാഭം
- Sreekantan S

- Apr 19
- 1 min read

പ്രതിസന്ധിയിൽ നിന്ന് കരകയറി യെസ് ബാങ്ക് ലാഭത്തിൻ്റെ തിളക്കത്തിൽ. നാലാം പാദത്തിൽ 45% വർധനയോടെ ലാഭം 1068 കോടി. കിട്ടാക്കടമാവാൻ സാദ്ധ്യതയുള്ള വായ്പകൾ 41% കുറച്ച് തുലോം 187 കോടിയാക്കി.
അസറ്റ് ക്വാളിറ്റി നിലനിർത്താൻ കിട്ടാക്കടങ്ങൾക്കായി 341 കോടി ഒറ്റയടിക്ക് ബാലൻസ് ഷീറ്റിൽ നീക്കിവെച്ചു. 2026 സാമ്പത്തിക വർഷത്തിൽ എസ്എംബിസിയാണ് യെസ് ബാങ്കിൻ്റെ ഏറ്റവും വലിയ ഓഹരി ഉടമകൾ.
മൊത്തവരമാനത്തിൽ നേരിയ വർധനയാണ് 2026 നാലാം പാദത്തിൽ കാണുന്നത്. 9,381 കോടി വരുമാനം നേടി. മുൻ വർഷം നാലാം പാദത്തിലെ മൊത്ത വരുമാനം 9,356 കോടിയായിരുന്നു.
ഓൾ റൗണ്ട് മികവിലാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്ന് യെസ് ബാങ്ക് മാനേജിങ് ഡയറക്ടർ വിനയ് ടോൻസെ പറഞ്ഞു. ഗൈഡൻസിൽ പറഞ്ഞതു പോലെ 1% റിട്ടേൺ ഓൺ അസറ്റ്സ്. ഭേദപ്പെട്ട നെറ്റ് ഇൻററസ്റ്റ് മാർജിൻ, കുറഞ്ഞ ജിഎൻപിഎ, എൻ എൻപിഎ എല്ലാം നേടാനായി. ഒപ്പം നിക്ഷേപ ചെലവുകൾ പരമാവധി കുറച്ചു കൊണ്ടു വന്നു. 2027 ലും ഈ മികവ് ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയും വിനയ് പ്രകടിപ്പിക്കുന്നു.
വായ്പാ വിതരണത്തിൽ 10.7% വളർച്ച Q4 ൽ നേടി. നിക്ഷേപ സമാഹരണത്തിൽ 12.1% കമ്പനി വായ്പകൾ ത്വരിതപ്പെട്ടു. വായ്പകളുടെ പലിശയിനത്തിൽ കിട്ടിയതും നിക്ഷേപ പലിശയിനത്തിൽ കൊടുത്തതും തമ്മിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്ന നെറ്റ് ഇൻററസ്റ്റ്.ഇൻകം 7,650 കോടിയായി ഉയർന്നു. മുൻ വർഷം നേടിയത് 7,616 കോടിയായിരുന്നു മൈക്രോ ഫിനാൻസ് പോർട്ഫോളിയോ അഴിച്ച് പണിത് ജീവസ്സുറ്റതാക്കാനും കഴിഞ്ഞിട്ടുണ്ട്.




Comments