top of page

ദലാൽ സ്ട്രീറ്റിൽ dividend മേളം


ലാഭ വിഹിതം പ്രഖ്യാപിക്കുന്ന കമ്പനികളുടെ എണ്ണം അനുദിനം കൂടുന്നു. 2026 സാമ്പത്തിക വർഷം മുൻനിര കമ്പനികൾ ഡിവിഡൻ്റ് നൽകുന്ന കാര്യത്തിൽ പിശുക്കു കാട്ടുന്നില്ല.


വരുമാനം കൂടിയതോടെ ക്യാഷ് ഫ്ളോയിൽ വന്ന വർധനയുടെ ഒരു പങ്ക് നിക്ഷേപകർക്ക് കൈമാറാനാണ് മിക്ക കമ്പനികളും തീരുമാനിച്ച് കാണുന്നത്.


എംആർഎഫ് ഈ സാമ്പത്തിക വർഷം ഒടുവിലത്തെ ലാഭവിഹിതമായി പ്രഖ്യാപിച്ചിരിക്കുന്നത് ഓഹരി ഒന്നിന്

229 രൂപ. നേരത്തെ മൂന്ന് രൂപ വീതം രണ്ടു തവണ ഡിവിഡൻ്റ് നൽകിയിരുന്നു. ഇതോടെ ഇക്കൊല്ലം എംആർഎഫ് ആകെ നൽകിയ ഡിവിഡൻ്റ്  235 രൂപ.


ബ്രിട്ടാനിയ അന്തിമ ലാഭവിഹിതമായി നൽകാൻ പോകുന്നത് 90.50 രൂപ. ഇത് റെക്കോഡാണ്. ജൂലായ് 31 വരെ ഓഹരി കൈവശമുള്ളവർക്ക് ഡിവിഡൻ്റിന് അർഹതയുണ്ടായിരിക്കും.


എൽ ആൻ്റ് ടി നൽകാൻ പോകുന്നത്

38 രൂപ. ഡിവിഡൻ്റ് ലഭിക്കാനുള്ള റെക്കോഡ് തിയ്യതി മെയ് 22.


മഹീന്ദ്ര ആൻ്റ് മഹീന്ദ്ര നൽകാൻ പോകുന്നത് 33 രൂപ. റെക്കോഡ് തിയ്യതി ജൂലായ് 3. എസ്ബിഐ നൽകുന്ന ഡിവിഡൻ്റ് 17.35 രൂപ. റെക്കോഡ് തിയ്യതി മെയ് 16.


ടൈറ്റൻ നൽകുന്ന ഡിവിഡൻ്റ് 15 രൂപ. ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് 10 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page