top of page

കരടു രേഖ സമർപ്പിച്ചു, NSE ഐപിഒ വരുന്നു


എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് മെഗാ ഐപിഒ സാർത്ഥകമാവാൻ പോകുന്നു. ഐപിഒ കരടുരേഖ എൻഎസ്ഇ, സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് മുമ്പാകെ സമർപ്പിച്ചു.


ഓഫർ ഫോർ സെയിൽ വഴി ആറു ശതമാനത്തോളം ഓഹരികൾ വിൽക്കാനാണ് NSE പദ്ധതിയിടുന്നത്. എൻഎസ്ഇയിൽ ഏറ്റവും കൂടുതൽ ഓഹരികളുള്ള എൽഐസി ഓഹരി വിൽക്കുന്നില്ല. ആകെ 14.89 കോടി ഓഹരികളാവും വിൽക്കുക. മുപ്പതിനായിരം കോടി സമാഹരണ ലക്ഷ്യം.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ജനറൽ ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, നാഷണൽ ഇൻഷൂറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനി എന്നിവർ കൈവശമുള്ള എൻഎസ്ഇ ഓഹരികളിൽ ഒരു പങ്ക് വിൽപ്പനയ്ക്ക് വെക്കും. എംഎസ് സ്ട്രാറ്റജിക് (മൗറീഷ്യസ് ), കാനഡ പെൻഷൻ പ്ളാൻ ഇൻവെസ്റ്റ്മെൻ്റ് ബോർഡ്, അറാൻഡ ഇൻവെസ്റ്റ്മെൻ്റ് ( മൗറീഷ്യസ് ) എന്നിവരും ഓഫർ ഫോർ സെയിലിൽ പങ്കാളികളാവും.


എൽഐസിക്ക് NSEയിൽ 10.72 % ഓഹരി പങ്കാളിത്തമുണ്ട്. അത് നിലനിർത്താനാണ് അവരുടെ തീരുമാനം. ഈ വാർത്ത വന്നതോടെ എൽഐസി അടക്കം NSE യിൽ ഓഹരിയുള്ള എല്ലാ ലിസ്റ്റഡ് കമ്പനികൾക്കും ഇന്ന് വില കൂടി .


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page