രൂപയ്ക്ക് പത്താഴ്ചത്തെ കയറ്റം
- Sreekantan S

- 4 days ago
- 1 min read

ഡോളർ മൂല്യത്തിൽ രൂപ കരുത്താർജ്ജിച്ചു. ഒരു ഡോളറിന് 94.4850 രൂപ. കഴിഞ്ഞ ജൂൺ 25 നു ശേഷം ഇന്നാണ് രൂപ ഈ നിലയ്ക്ക് എത്തുന്നത്. ജൂലായ് 27 നു ശേഷം ഇത്രയധികം ഒരു ദിനം വർധിക്കുന്നത് ഇതാദ്യം.
റിസർവ് ബാങ്കിൻ്റ അവസരോചിത ഇടപെടൽ ഫലം കാണുന്നു. ഇറക്കുമതിക്കാർ ഡോളർ വാങ്ങാൻ തിരക്കു കൂട്ടുന്നുണ്ട്. അതില്ലായിരുന്നെങ്കിൽ അൽപ്പം കൂടി മെച്ചപ്പെട്ടേനെ. ക്രൂഡ് വിലയിലെ വർധന ഇറക്കുമതിക്കാരെ അലോസരപ്പെടുത്തുന്നു. ഡോളർ ഡിമാൻറ് കൂടുന്ന പക്ഷം വിറ്റ് രൂപയെ തടുക്കാൻ തന്നെയാണ് തൽക്കാലം റിസർവ് ബാങ്ക് തന്ത്രം എന്നു തോന്നുന്നു.




Comments