top of page

അമേരിക്കയിൽ പലിശ കൂടില്ലെന്ന നിഗമനം, ഓഹരി കയറി

Jul 3
1 min read

ഓഹരിയിൽ തുടർച്ചയായി മൂന്നു ദിവസം മുന്നേറ്റം. നിഫ്റ്റി 24,250നു മുകളിൽ. സെൻസെക്സ് 77,763.91ൽ. ഉടനടി ഒരു പലിശ വർധ‌ന അമേരിക്കയിൽ ഉണ്ടാവില്ലെന്ന വിലയിരുത്തലാണ് ഈ മുന്നേറ്റത്തിന് ആധാരം.


നല്ല രീതിയിൽ തുടങ്ങിയ വ്യാപാരം ഉടനീളം ആ മുന്നേറ്റം നിലനിർത്തി. ഒടുവിൽ പ്രോഫിറ്റ് ബുക്കിങ്ങോടെ അൽപ്പം കുറഞ്ഞെങ്കിലും മുന്നേറ്റം നിലനിർത്താനായി. വരുമാനം മുഖ്യമായും അമേരിക്കയിൽ നിന്നു വരുന്ന ഐടി കമ്പനികൾ ഒന്നര ശതമാനത്തോളം കൂടി. ഫാർമ 3.1% കൂടി .


സ്മാൾ കാപ്പ് ഇൻഡക്സ് അൽപ്പം കൂടിയപ്പോൾ മിഡ് കാപ്പ് നേരിയ ഇടിവ് കാണിക്കുന്നു. നിഫ്റ്റി റിയാൽറ്റിയിലും നല്ല മുന്നേറ്റം കണ്ടു.നിഫ്റ്റിയിൽ എച്ച്സിഎൽ ടെക്നോളജീസ് തന്നെ താരം. 6%നടുത്ത് കയറ്റം. 1.14 ബില്യൺ ഡോളർ കരാർ യൂറോപ്പിൽ നിന്ന് കിട്ടിയതിൻ്റെ ആവേശമാണ് കണ്ടത്.


bottom of page