FDI നയത്തിൽ ഭേദഗതി വന്നേക്കും
- Sreekantan S

- Aug 18
- 1 min read

വിദേശ നിക്ഷേപ നടപടി ക്രമങ്ങൾ ഉദാരമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. അയ്യായിരം കോടിയിൽ കൂടുതൽ വരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് നിലവിൽ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയുടെ ക്ളിയറൻസ് വേണം. ഈ പരിധി 15,000 കോടിയാക്കി ഉയർത്താൻ ആലോചിക്കുന്നു.
അങ്ങനെ വന്നാൽ 15,000 കോടി വരെയുള്ള വിദേശ നിക്ഷേപ പദ്ധതികൾക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അനുമതി നൽകാം. സാമ്പത്തിക കാര്യ മന്ത്രിതല സമിതിയുടെ അനുമതിക്കായി കാക്കേണ്ടതില്ല. 2015 നവംബറിലാണ് അയ്യായിരം കോടിയുടെ പരിധി പ്രാബല്യത്തിൽ വന്നത്.
നിക്ഷേപ പരിധി ഉയർത്തുന്നതോടെ വമ്പൻ പദ്ധതികൾ കാലവിളംബമില്ലാതെ നടപ്പാക്കാനാവുമെന്ന് മോദി സർക്കാർ കണക്കുകൂട്ടുന്നു. 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ പാകത്തിന് അവശ്യ നയവ്യതിയാനങ്ങൾ സർക്കാർ സജീവമായി പരിഗണിക്കുന്നു.




Comments