LTCG പിൻവലിക്കാൻ തൽക്കാലം ഉദ്ദേശമില്ലെന്ന് സർക്കാർ
Jul 20
1 min read

ഓഹരി ഇടപാടുകൾക്ക് ചുമത്തിയിട്ടുള്ള LTCG അഥവാ ദീർഘകാല മൂലധന നേട്ട നികുതി നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ സഹ മന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഹരി വിപണിയെ ഉത്തേജിപ്പിക്കാൻ എൽടിസിജി നീക്കം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടോെയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
2024ൽ 72, 249 കോടിയും 2025ൽ 129,158 കോടിയും LTCG ഇനത്തിൽ സർക്കാരിന് ലഭിച്ചു. രണ്ടു വർഷങ്ങളിലായി 2.01 ലക്ഷം കോടി. ഓഹരിക്കും ഓഹരി അധിഷ്ഠിത
മ്യംച്ചൽ ഫണ്ടുകൾക്കും 12.5% LTCG യാണ് ചുമത്തി വരുന്നത്. ഒരു സാമ്പത്തിക വർഷം ഒന്നേകാൽ ലക്ഷത്തിൽ കൂടുതൽ വരുന്ന മൂലധന നേട്ടത്തിനാണ് ഈ നികുതി നൽകേണ്ടത്.



