top of page

സെമികോൺ മിഷന് 1.27 ലക്ഷം കോടി

Jul 15
1 min read

ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0യ്ക്ക് 1.27 ലക്ഷം  കോടി വകയിരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഒന്നാം ഘട്ടത്തിനായി നീക്കിവെച്ചത് 76,000 കോടിയായിരുന്നു.


ആദ്യ ഘട്ടത്തിൽ ഈ മേഖലയിലേക്ക് പരമാവധി നിക്ഷേപം കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. തദ്ദേശീയമായി ഘടക ഉത്പന്നങ്ങളുടെ ശൃംഖല ഒരുക്കുന്നതിലേക്ക് രണ്ടാം ഘട്ടത്തിൽ ഊന്നൽ മാറുന്നു.


ചിപ്പ് നിർമ്മാണത്തിന് വേണ്ട സെമി കണ്ടക്ടർ ഘടകങ്ങൾ, രാസവസ്തുക്കൾ, അസംസ്കൃത വസ്തുക്കൾ, പാക്കേജിങ് സാമഗ്രികൾ എല്ലാം ഇവിടെ തന്നെ നിർമ്മിക്കും. ഈ മേഖലയിൽ മുതൽ മുടക്കുന്നവർക്ക് പ്രത്യേക ഇളവുകൾ നൽകുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.


bottom of page