top of page

സർവം aiയിലെ നിക്ഷേപം, HCL Tech ഓഹരിയിൽ കുതിപ്പ്

Jun 16
1 min read

സർവം aiയുടെ പ്രൊമോട്ടർ കമ്പനിയായ ആക്സൺവൈസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 10.46% ഓഹരികൾ എച്ച്സിഎൽ ടെക് വാങ്ങുന്നു. ഈ വാർത്ത വന്നതോടെ എച്ച്സിഎൽ ടെക് ഓഹരി നാലു ശതമാനം വരെ കൂടി. ഒടുവിൽ ക്ളോസ് ചെയ്തത് 3.68% വർധനയോടെ 1160.50 രൂപയിൽ.


ആക്സൺവൈസിൻ്റെ 10.46% ഓഹരികൾക്കായി 1,427.25 കോടിയാണ് എച്ച്സിഎൽ ടെക്നോളജി മുടക്കുന്നത്.

AIയിലെ ഇന്ത്യൻ യുണീകോണായ സർവം aiയിലെ ഈ നിക്ഷേപം  എച്ച്സി എൽ ടെക്കിന് ഭാവി വളർച്ചാ സാദ്ധ്യത നൽകുമെന്നാണ് പൊതുവിലയിരുത്തൽ.


സമ്പൂർണ്ണ നിയന്ത്രണം ഇല്ലെങ്കിൽ കൂടി ഈ പങ്കാളിത്തം എച്ച്സിഎൽ ടെക്കിന് നേട്ടമാക്കാനാവുമെന്ന വിലയിരുത്തലിൽ പല ബ്രോക്കറേജുകളും ലക്ഷ്യവില ഇതിനകം ഉയർത്തിക്കഴിഞ്ഞു.

bottom of page