സ്പേസ് X ലിസ്റ്റിങ് ജൂൺ 12ന്, ഇവിടിരുന്നും വാങ്ങാം

ഇലോൺ മസ്ക്കിൻ്റ സ്പേസ് X ജൂൺ 12ന് അമേരിക്കയിൽ ലിസ്റ്റ് ചെയ്യുന്നു. ഓഹരി ഒന്നിന് 135 ഡോളറാണ് ഇഷ്യു വില. ഇഷ്യു വില നോക്കിയിട്ട് കാര്യമില്ല. നമുക്ക് ഇന്ത്യയിൽ ഇരുന്നു കൊണ്ട് അമേരിക്കയിലെ ഐപിഒയ്ക്ക് അപേക്ഷിക്കാനാവില്ല. എന്നാൽ ,ലിസ്റ്റ് ചെയ്ത ഓഹരി ഇവിടുരുന്ന് നമുക്കും വാങ്ങിക്കാം.
ഡി മാറ്റ് അക്കൗണ്ടുള്ളവർ ഇതിനായി എൻഎസ്ഇ INX ൽ അക്കൗണ്ട് തുറന്നാൽ ജൂൺ 12 മുതൽ സ്പേസ് X ഓഹരി വാങ്ങാം. വാങ്ങി സൂക്ഷിക്കാം. ഒരു ഓഹരി പോലും വാങ്ങാം. ഡേ ട്രേഡിങ് നടത്താനാവില്ലെന്ന് മാത്രം. ഗ്രേ മാർക്കറ്റിലെ ട്രെൻഡ് വെച്ച് 145 ഡോളർ ഒക്കെ ഓപ്പണിങ്ങിൽ തന്നെ വില വരാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.
ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് പൊതു നിഗമനം. 75 ബില്യൺ ഡോളറിൻ്റെ ഐപിഒ ഇതിനകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.
സ്പേസ് X ന് പ്രധാനമായും മൂന്ന് ഡിവിഷനുകളാണുള്ളത്. ശൂന്യാകാശ ദൗത്യങ്ങളിൽ കേന്ദ്രീകരിക്കുന്ന സ്പെയിസ് ഡിവിഷനാണ് ഒന്നാമത്തേത്. സ്റ്റാർലിങ്ക് പോലെ സാറ്റ് ലൈൻ സേവനങ്ങൾ രണ്ടാം ഡിവിഷൻ. പിന്നെ നവലോകത്ത് ഏറെ സാദ്ധ്യതകളുള്ള AI ഡിവിഷൻ.
സ്പേസ് X ലിസ്റ്റിങ്ങോടെ ലോകത്തെ ആദ്യ ട്രില്യണയറായി ഇലോൺ മസ്ക് മാറുമെന്നാണ് കരുതുന്നത്. ഒരു ഓഹരി എങ്കിൽ ഒരു ഓഹരി വാങ്ങി അതിലൊരു പങ്ക് നമുക്കും സ്വന്തമാക്കാം.



