വീഗാലാൻഡ് ഡവലപ്പേഴ്സ് ഐപിഒയ്ക്ക് സെബി അനുമതി

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പടുത്തുയർത്തിയ വി-ഗാർഡ് ഗ്രൂപ്പിൻ്റെ നിയൽ എസ്റ്റേറ്റ് സംരംഭമായ വീഗാലാൻഡ് ഡവലപ്പേഴ്സിൻ്റെ ഐപിഒ വരുന്നു. കമ്പനിയുടെ ഓഹരി വിൽപ്പനയ്ക്ക് സെബി അനുമതിയായി.
250 കോടിയാണ് വീഗാലാൻഡ് ഡവലപ്പേഴ്‌സ് ലക്ഷ്യമിടുന്നത്.ഇതിനായി പുതിയ ഓഹരികളാവും കമ്പോളത്തിൽ എത്തിക്കുക. നിലവിലുള്ള പദ്ധതികൾക്കും ഭാവി പ്രോജക്ടുകൾക്കും കമ്പനിയുടെ പൊതു ആവശ്യങ്ങൾക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കും.
2007ലാണ് വീഗാലാൻഡ് ഡവലപ്പേഴ്‌സ് പ്രവർത്തനം തുടങ്ങുന്നത്. പരിസ്ഥിതി സൗഹൃദ അപ്പാർട്മെൻറുകളുടെ നിർമ്മാണത്തിലാണ് ശ്രദ്ധയൂന്നുന്നത്.
കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലൊക്കെ പ്രോജക്റ്റുകൾ ഉണ്ട്.
വീഗാലാൻഡ് ഡവലപ്പേഴ്സിന് പുറമെ ഓയോയുടെ മാതൃ കമ്പനിയായ ഒറാവെൽ സ്റ്റേയ്സ്, അഡ്വൻ്റ എൻ്റർപ്രൈസസ്, ട്രൂഹോം ഫിനാൻസ്, മേത്ത ഹൈടെക് എന്നീ കമ്പനികളുടെ ഐപിഒകൾക്കും സെബി അനുമതിയായിട്ടുണ്ട്. എല്ലാ കമ്പനികളും കൂടി 9,900 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്നു.



