top of page

റിലയൻസ് ഫലം പ്രതീക്ഷിച്ച പോലെ


റിലയൻസ് പ്രവർത്തനഫലം പ്രതീക്ഷിച്ചതു പോലെ തന്നെ. ഓയിൽ ടു കെമിക്കൽസിൽ വന്ന ക്ഷീണം കാരണം Q4 ൽ ലാഭം 12.6% കുറഞ്ഞു. ഡിജിറ്റൽ ബിസിനസിലും റീട്ടെയിലിലും തിളങ്ങിയിട്ടും ലാഭം കുറഞ്ഞത് O2C യിലെ തിരിച്ചടി കാരണമാണ്.


സമ്പൂർണ്ണ സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിനെ സമീപ സംഭവ വികാസങ്ങൾ ബാധിച്ചിട്ടില്ലെന്ന് കണക്കുകൾ പരിശോധിച്ചാൽ കാണാം. വാർഷിക വരുമാനം 9.8% വർധനയോടെ 10.76 ലക്ഷം കോടിയായിട്ടുണ്ട്.സമ്പൂർണ്ണ വർഷത്തെ നികുതിയേതര ലാഭം 80,775 കോടി. ടെലികോം, റീട്ടെയിൽ പിന്നെ നിക്ഷേപ ലാഭം. ഇതാണ് സമ്പൂർണ്ണ വർഷത്തെ ലാഭത്തിന് ആധാരം.


ഓഹരി ഒന്നിന് 6 രൂപ ലാഭവിഹിതം റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവി വളർച്ചയ്ക്ക് വലിയ നിക്ഷേപത്തിനൊരുങ്ങുന്നു.ഇത് ശുഭസൂചകമായി വിലയിരുത്തപ്പെടുന്നു. Q4ൽ മൂലധന ചെലവിനത്തിൽ മുടക്കുന്നത് 40,560 കോടി. Q3 യിൽ ഇത് 33,836 കോടിയായിരുന്നു.


ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ റിലയൻസ് ജിഡിആർ വില കുറഞ്ഞിട്ടുണ്ട്. നമ്മുടെ മാർക്കറ്റ് അടച്ച ശേഷമാണ് ഫലം വന്നത്. തിങ്കളാഴ്ച ഓപ്പണിങ്ങിൽ ഓഹരിയുടെ ഗതി അറിയാം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page