top of page

യുദ്ധ ഭീഷണി അകലുന്നില്ല, ഓഹരി താഴോട്ട്

Jun 8
1 min read

പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിച്ചതോടെ ക്രൂഡ് വില കൂടുന്നതിൻ്റ സൂചനകൾ കണ്ടതോടെ സ്റ്റോക് മാർക്കറ്റിൽ കടുത്ത വിൽപ്പന സമ്മർദം. ആഗോള തലത്തിൽ കണ്ട ദുർബല ട്രെൻറ് ഇവിടേക്കും പടർന്നു.


സെൻസെക്സ് 719 പോയൻറും നിഫ്റ്റി 243 പോയൻ്റും താഴ്ന്ന് ക്ളോസ് ചെയ്തു. ഫാർമ ഇൻഡക്സ് ഒഴികെ എല്ലാ സെക്ടറൽ ഇൻഡക്സുകളും താഴ്ന്നു. രൂപ - ഡോളർ നിരക്ക് ദുർബലമായി 95.35 ൽ എത്തി.


വിദേശ ഫണ്ടുകൾ വിൽപ്പന തുടരുന്നു. ജൂൺ മാസം പിറന്ന് ആദ്യ ആഴ്ചയിൽ തന്നെ വിദേശ ഫണ്ടുകൾ 43,000 കോടിയുടെ വിൽപ്പന  ഇന്ത്യയിൽ നടത്തിയെന്നാണ് കണക്ക്. വെള്ളിയാഴ്ച മാത്രം 8,776.25 കോടിയുടെ വിൽപ്പന നടത്തി. ഇതെഴുതും വരെ തിങ്കളാഴ്ചത്തെ കണക്ക് വന്നിട്ടില്ല.

bottom of page