top of page

യു എസ് - ഇറാൻ ഡീൽ? ഓഹരിയിൽ കുതിപ്പ്

Jun 12
1 min read

ഇറാൻ - അമേരിക്ക സംഘർഷം അയയുന്നുവെന്ന റിപ്പോർട്ടുകൾ ഓഹരിക്ക് ജീവൻ പകർന്നു. ആഴ്ച അവസാനമായിട്ടു കൂടി ഇൻഡക്സുകൾ 2 % കൂടി. സെൻസെക്സ് 1,700 പോയൻ്റ് കൂടി. നിഫ്റ്റി 23,600 ന് മുകളിൽ.


എല്ലാ സെക്റ്ററൽ ഇൻഡക്സുകളും മുന്നേറി. ക്രൂഡ് വില കുറഞ്ഞു. സ്വർണ്ണം കൂടി. രൂപ നില മെച്ചപ്പെടുത്തി. വ്യതിയാന സൂചികയായ ഇന്ത്യ വിക്സ് കുറഞ്ഞു. കാര്യങ്ങൾ കേട്ടതെല്ലാം പോസിറ്റീവ്.


നിഫ്റ്റി മിഡ് കാപ്പും നിഫ്റ്റി സ്മാൾ കാപ്പും മുന്നേറി. ഓയിൽ മാർക്കറ്റിങ് കമ്പനികൾക്കെല്ലാം നല്ല ദിവസമായിരുന്നു. ക്രൂഡ് വില കുറഞ്ഞതോടെ പെയിൻ്റ്, ടയർ, സിമൻ്റ് കമ്പനികളുടെ ഓഹരികളും കൂടി. ഗൾഫിൽ പ്രോജക്ടുകൾ ഏറെയുള്ള ഇൻഫ്ര ഭീമൻ എൽ ആൻറ് ടിക്ക് 2.8 % വില കൂടി.


ബാങ്കെക്സ് മുന്നേ നയിച്ചു. ബാങ്കുകൾ എല്ലാം പൊതുവിൽ മുന്നേറി. ഹെവി വെയ്റ്റുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ മുന്നേറ്റത്തിൽ മുമ്പന്മാരായി.


bottom of page